തിരുവനന്തപുരം: കോടതിയെ പോലും അസ്വസ്ഥമാക്കുന്ന തെളിവുകളാണ് പ്രോസിക്യൂഷൻ ഇന്ന് ദിലീപിനെതിരെ ഹാജരാക്കിയതെന്ന് സംവിധായകൻ ബാലചന്ദ്രകുമാർ. തെളിവുകളിൽ എന്തെങ്കിലും ഇല്ലാതെ കോടതി അങ്ങിനെ പറയില്ലെന്നും കോടതിയുടെ നിരീക്ഷണത്തിൽ തനിക്ക് സമാധാനം ഉണ്ടെന്നും അദ്ദേഹം പ്രതികരിച്ചു. ദിലീപിന്റെ മുൻകൂർ ജാമ്യ ഹർജിയിലെ ഇടക്കാല അദ്ദേഹം (ദിലീപ്) സംസാരിച്ചുവെന്ന് പറയുന്ന ഓഡിയോ അദ്ദേഹം ഇതുവരെ നിഷേധിച്ചിരുന്നില്ലെന്നും ഇന്ന് കോടതിയിലും അദ്ദേഹം അക്കാര്യം നിഷേധിച്ചിട്ടില്ലെന്നും സംവിധായകൻ ചൂണ്ടിക്കാട്ടി.