കാഞ്ഞങ്ങാട്: മണിപ്പൂർ വിഷയത്തിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ച് കാഞ്ഞങ്ങാട് ടൗണിൽ നടത്തിയ റാലിക്കിടയിൽ വിദ്വേഷ മുദ്രാവാക്യം ഉയർത്തിയ യൂത്തു ലീഗുകാർക്കെതിരെ കേസെടുത്തു. മതസ്പർധ വളർത്തൽ, നിയമ വിരുദ്ധമായി സംഘം ചേരൽ വകുപ്പുകൾ പ്രകാരം കണ്ടാലറിയുന്ന മുന്നൂറോളം പേർക്കെതിരെയാണ് കേസ്.
ചൊവ്വ വൈകിട്ടാണ് യൂത്തുലീഗുകാർ മണിപ്പൂരിനായി റാലി നടത്തിയത്. അതിൽ വിളിച്ച മുദ്രാവാക്യം വിദ്വേഷ പരമാണെന്ന് കാട്ടി ബിജെപി മണ്ഡലം പ്രസിഡന്റ് പ്രശാന്ത് പരാതി നൽകിയിരുന്നു. വിദ്വേഷമുണ്ടാക്കുന്ന രീതിയിൽ മുദ്രാവാക്യം വിളിച്ച കാഞ്ഞങ്ങാട് കലൂരാവിയിലെ അബ്ദുൾ സലാമിനെ സംഘടനയിൽ നിന്ന് പുറത്താക്കിയതായി യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ് അറിയിച്ചു.