തിരുവനന്തപുരം > നോട്ട് നിരോധനത്തിനുശേഷം രാജ്യത്ത് എതിർശബ്‌ദങ്ങൾ കെട്ടടങ്ങിയതായി എഴുത്തുകാരി കെ ആർ മീര. അതറിയാൻനോട്ട് നിരോധനത്തിനു ശേഷം മലയാളപത്രങ്ങളും ദേശീയമാധ്യമങ്ങളും വാർത്ത എങ്ങനെയാണ് അവതരിപ്പിക്കാൻതുടങ്ങിയതെന്ന് ശ്രദ്ധിച്ചാൽമതി. നിഷ്‌പക്ഷ റിപ്പോർട്ടിങ് ഇല്ലാതായി. എതിർശബ്‌ദങ്ങൾ അടഞ്ഞു. പത്തു മാസത്തിനു ശേഷമായിരുന്നു ഗൗരി ലങ്കേഷിന്റെ കൊലപാതകം. ഓരോ ദിവസവും കഴിയുമ്പോൾരാഷ്‌ട്രപിതാവ് വിഭാവനം ചെയ്‌ത അഹിംസ എന്നത് മാറി ഹിംസ എന്നതാകുന്നു ദേശീയനയമെന്നും മീര പറഞ്ഞു. മലയാളത്തിൽ ആറ് പതിപ്പിലെത്തിയ നോവൽ ഹാർപ്പർ കോളിൻസാണ് ‘അസാസിൻ ’എന്ന പേരിൽ പുറത്തിറക്കുന്നത്.
ജെ ദേവികയാണ് പുസ്‌തകം പരിഭാഷപ്പെടുത്തിയത്. സത്യപ്രിയ എന്ന നാൽപ്പത്തിനാലുകാരിയുടെ കാഴ്‌ചകളിലൂടെയാണ് നോവൽ വികസിപ്പിക്കുന്നത്. നോട്ടുനിരോധനത്തിന്റെ പശ്‌ചാത്തലത്തിലാണ് കഥ പറയുന്നത്.ഉദാരവൽക്കരണകാലത്ത് ജീവിക്കുന്ന, അനുഭവം നൽകുന്ന മുറിവുകൾ ഉണങ്ങാൻ അനുവദിക്കാത്ത യുവതിയുടെ കാഴ്‌ചയിലൂടെയുള്ള നോവൽ രാജ്യത്തുതന്നെ ആദ്യമായാണ് പുറത്തിറങ്ങുന്നതെന്ന് ജെ ദേവിക പറഞ്ഞു. ഒളിമ്പിയ ഹാളിൽ വ്യാഴാഴ്‌ച വൈകിട്ട് അഞ്ചിന് നടക്കുന്ന ചടങ്ങിൽ മന്ത്രി പി രാജീവ് ‘അസാസിൻ ’ പ്രകാശിപ്പിക്കും.