തൃശൂർ: പടിയൂർ കെട്ടിച്ചിറയിൽ മീൻ പിടിക്കാൻ പോയ വഞ്ചി മറിഞ്ഞ് യുവാവ് മരിച്ചു. കല്ലേറ്റുങ്കര പഞ്ഞിപ്പിള്ളി സ്വദേശിയായ തോപ്പിൽ വീട്ടിൽ പ്രണവ് (18) ആണ് മരിച്ചത്. പടിയൂരിലെ അമ്മാവന്റെ വീട്ടിലാണ് പ്രണവ് താമസം. പുലർച്ചെ പ്രണവ് സുഹ്യത്ത് പടിയൂർ സ്വദേശിയായ അഴിപറമ്പിൽ വീട്ടിൽ ജീബിന്റെ ഒപ്പം ആണ് വലവീശി മീൻ പിടിക്കാൻ വഞ്ചിയിൽ പോയത്. കെട്ടുചിറ ബണ്ടിന് സമീപം 3.45 ഓടെ വഞ്ചി മറിഞ്ഞ് പ്രണവിനെ കാണാതാവുകയായിരുന്നു. തുടർന്ന് ഫയർഫോഴ്സിൽ വിവരം അറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്സ് എത്തി തിരച്ചിൽ നടത്തിയെങ്കിലും പ്രണവിനെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. പിന്നീട് തൃശ്ശൂരിൽ നിന്നും സ്കൂബാ ടീം എത്തി നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. കാട്ടൂർ പൊലീസും സ്ഥലത്ത് എത്തിയിരുന്നു. മൃതദേഹം ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ മോർച്ചറിയിലേയ്ക്ക് മാറ്റി.