ക്യാൻസര്‍ രോഗങ്ങള്‍ പല തരത്തിലുണ്ട്. ബാധിക്കുന്ന അവയവത്തിനെ അനുസരിച്ചാണ് ക്യാൻസറിന്‍റെ രൂപവും ഭാവവുമെല്ലാം മാറുന്നത്. എന്തായാലും മുൻകാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി സമയബന്ധിതമായി രോഗം കണ്ടെത്താനായാല്‍ ഫലപ്രദമായ ചികിത്സ ഇന്ന് ക്യാൻസറിന് നേടാനാകും. ഇന്ന് ജൂലൈ 27, ലോക ‘ഹെഡ് ആന്‍റ് നെക്ക് ക്യാൻസര്‍’ ദിനമാണ്. പേരില്‍ സൂചിപ്പിക്കുന്നത് പോലെ തന്നെ ഹെഡ് ആന്‍റ് നെക്ക് ക്യാൻസറുമായി ബന്ധപ്പെട്ട അവബോധം സൃഷ്ടിക്കുന്നതിനാണ് ഈ ദിനം ആചരിക്കുന്നത്.
പലരും ഇങ്ങനെയൊരു ക്യാൻസറിനെ കുറിച്ച് കേട്ടുകാണില്ല. വായ്, സൈനസ്, മൂക്ക്, തൊണ്ട എന്നിങ്ങനെയുള്ള ഭാഗങ്ങളെ ഒന്നിച്ച് ബാധിക്കുന്ന ഒരു സംഘം ക്യാൻസറുകളെയാണ് ഹെഡ് ആന്‍റ് നെക്ക് ക്യാൻസര്‍ എന്ന് വിളിക്കുക. അധികവും പുകവലി ദീര്‍ഘകാലമായി കൊണ്ടുനടക്കുന്നവരിലാണ് ഇത് ബാധിക്കാറത്രേ,
ലോകത്ത് തന്നെ ഏറ്റവുമധികം ഹെഡ് ആന്‍റ് നെക്ക് ക്യാൻസര്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് ഏഷ്യയിലാണ്. ഏഷ്യയില്‍ തന്നെ ഇന്ത്യയിലാണ് ഈ ക്യാൻസര്‍ കേസുകള്‍ കൂടി വരുന്നത്. ആകെ ഏഷ്യയിലെ കേസുകളില്‍ 30 ശതമാനവും ഇന്ത്യയില്‍ നിന്നാണ്.
നേരത്തെ കണ്ടെത്താൻ…
മറ്റ് ഏത് ക്യാൻസറും പോലെ തന്നെ ഇതും സമയത്തിന് കണ്ടെത്തുന്നതാണ് സുരക്ഷിതം. രോഗനിര്‍ണയം സമയത്തിന് നടക്കണമെങ്കില്‍ രോഗിയോ അല്ലെങ്കില്‍ രോഗിക്ക് ഒപ്പമുള്ളവരോ ഇതിന്‍റെ ലക്ഷണങ്ങള്‍ മനസിലാക്കേണ്ടതുണ്ട്.
ലക്ഷണങ്ങളില്‍ സംശയം തോന്നുന്നപക്ഷം ഉടൻ തന്നെ ഡോക്ടറെ കാണുകയും വേണ്ട പരിശോധനകള്‍ നടത്തുകയും ചെയ്യണം.
ഹെഡ് ആന്‍റ് നെക്ക് ക്യാൻസര്‍ ലക്ഷണങ്ങള്‍…
മൂക്കിനകത്ത് ചെറിയ മുഴ, കഴുത്തിലോ തൊണ്ടയിലോ ചെറിയ മുഴ എന്നിവ കാണുന്നപക്ഷം ശ്രദ്ധിക്കുക. ഈ മുഴകളില്‍ വേദന അനുഭവപ്പെടുകയോ അനുഭവപ്പെടാതിരിക്കുകയോ ചെയ്യാം. വിട്ടുമാറാത്ത തൊണ്ടവേദനയും ശ്രദ്ധിക്കണം. ഇതോടൊപ്പം തന്നെ ഭക്ഷണം വിഴുങ്ങാൻ പ്രയാസമുണ്ടാകുന്നുവെങ്കില്‍ അതും ശ്രദ്ധിക്കുക.
അകാരണമായി ശരീരഭാരം കുറയല്‍, എപ്പോഴും ചുമ, ശബ്ദത്തില്‍ വ്യാത്യാസം വരല്‍, ശബ്ദത്തില്‍ ഇടര്‍ച്ച കൂടല്‍, ചെവി വേദന, കേള്‍വി ശക്തി കുറയല്‍, തലവേദന എന്നിങ്ങനെയുള്ള പ്രശ്നങ്ങളെല്ലാം ഹെഡ് ആന്‍റ് നെക്ക് ക്യാൻസറില്‍ ലക്ഷണങ്ങളായി വരാവുന്നതാണ്.