ഇരിങ്ങാലക്കുട > ഇരിങ്ങാലക്കുട മണ്ഡലത്തിലൂടെ കടന്നുപോകുന്ന പൊതുമരാമത്ത് വകുപ്പിന്റെ പ്രധാന ജില്ലാ പാതയായ മാപ്രാണം- നന്തിക്കര റോഡിന്റെ പുനരുദ്ധാരണ നിർമാണ പ്രവൃത്തികൾ ശനിയാഴ്ച തുടങ്ങും. മാപ്രാണം സെന്ററിൽ പകൽ മൂന്നിന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് പ്രവൃത്തി ഉദ്ഘാടനം ചെയ്യും. മന്ത്രി ആർ ബിന്ദു അധ്യക്ഷയാവും.പൊതുമരാമത്ത് വകുപ്പിന്റെ പരിധിയിൽ വരുന്ന എല്ലാ പാതകളും ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തുകയെന്ന ലക്ഷ്യത്തോടുകൂടി സംസ്ഥാന സർക്കാർ നടപ്പിലാക്കി വരുന്ന പദ്ധതിയുടെ ഭാഗമായാണ് നവീകരണം. നബാർഡ് ട്രാഞ്ചൈ 28ൽ ഉൾപ്പെടുത്തി 15.30 കോടി രൂപ ചെലവഴിച്ചാണ് പുനരുദ്ധാരണ പ്രവൃത്തികൾ നടത്തുന്നത്.