കുണ്ടറ> ചിക്കന്‍ കറിക്ക് ഉപ്പില്ലെന്നു പറഞ്ഞു തമിഴ്നാട് സ്വദേശികളും ഹോട്ടല്‍ ജീവനക്കാരും തമ്മില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ ആറുപേര്‍ക്ക് പരിക്കേറ്റു. കേരളപുരത്ത് പ്രവര്‍ത്തിക്കുന്ന ഹോട്ടലില്‍ വ്യാഴം പുലര്‍ച്ചെ ഒന്നിനാണ് സംഘര്‍ഷം ഉണ്ടായത്. ഹോട്ടലില്‍ ആഹാരം കഴിക്കാന്‍ എത്തിയ തൂത്തുക്കുടി സ്വദേശി പ്രിന്‍സ്(35), റോബിന്‍സണ്‍(40), അംബാസമുദ്രം സ്വദേശി അരുണ്‍ (23), ഹോട്ടല്‍ ഉടമയുടെ മക്കളായ മുഹമ്മദ് ഷാഫിന്‍, മുഹമ്മദ് അസര്‍, ഡ്രൈവര്‍ റഷീദിന് ഇസ്ലാം എന്നിവര്‍ക്കാണ് പരിക്കേറ്റത്. കുണ്ടറ പൊലീസ് കേസെടുത്തു.