മുംബൈ: മണിപ്പൂരിലേത് മതസംഘര്‍ഷമല്ലെന്ന് കര്‍ദിനാള്‍ ഒസ്വാള്‍ഡ് ഗ്രേഷ്യസ്. മണിപ്പൂരില്‍ സംഭവിച്ചതിന് മതസംഘര്‍ഷമെന്ന തരത്തിലാണ് ചര്‍ച്ച ചെയ്യപ്പെടുന്നത്. എന്നാല്‍ രണ്ട് ഗോത്രങ്ങൾ തമ്മിലുള്ള സംഘര്‍ഷമാണ് മണിപ്പൂരിലുണ്ടായത്. സമാധാനം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ തുടരണം. പള്ളികളും ഇതിനായി മുന്നോട്ട് വരണമെന്നും ബോംബെ ആർച്ച് ബിഷപ്പ് ഒസ്വാൾഡ് ഗ്രേഷ്യസ് ആവശ്യപ്പെടുന്നു.ഒരു ജുഡീഷ്യൽ പ്രഖ്യാപനം ഇരു വിഭാഗങ്ങളെ സംഘര്‍ഷത്തിലേക്ക് തള്ളി വിടുകയായിരുന്നു. ആക്രമണത്തിൽ പള്ളികളും ക്ഷേത്രങ്ങളും നശിപ്പിക്കപ്പെട്ടിട്ടുണ്ടെന്നും ഒസ്വാള്‍ഡ് ഗ്രേഷ്യസ് പറയുന്നു.