• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ആദ്യം അച്ഛന്റെ സഹായി, പിന്നീട് ജ്യൂസിൽ മയക്കുമരുന്ന് കലർത്തി മകളെ പീഡിപ്പിച്ചു, വൈക്കത്ത് ജോത്സ്യൻ അറസ്റ്റിൽ

by Web Desk 06 - News Kerala 24
July 29, 2023 : 8:19 am
in Kerala, News
Reading Time: 1 min read
0
A A
0
ആദ്യം അച്ഛന്റെ സഹായി, പിന്നീട് ജ്യൂസിൽ മയക്കുമരുന്ന് കലർത്തി മകളെ പീഡിപ്പിച്ചു, വൈക്കത്ത് ജോത്സ്യൻ അറസ്റ്റിൽ

കോട്ടയം: വൈക്കത്ത് 15 വയസുകാരിയെ പീഡിപ്പിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന ജോത്സ്യൻ അറസ്റ്റിൽ. പെൺകുട്ടിയുടെ രോഗിയായ പിതാവിനെ സഹായിക്കാനെന്ന വ്യാജേന അടുത്തു കൂടിയായിരുന്നു വിമുക്തഭടൻ കൂടിയായ ജോൽസ്യൻ കൈമുറി സുദർശന്റെ പീഡനം. 56 വയസുണ്ട് സുദർശനന്. നിർധന കുടുംബത്തിലെ അംഗമായ പെൺകുട്ടിയെയാണ് സുദർശനൻ പീഡനത്തിന് ഇരയാക്കിയത്. പെൺകുട്ടിയുടെ രോഗിയായ പിതാവിനെ സഹായിക്കാൻ എന്ന വ്യാജേന സുദർശനൻ അടുത്തു കൂടുകയായിരുന്നു എന്ന് പൊലീസ് പറയുന്നു. ഇക്കഴിഞ്ഞ നവംബർ മാസം 27- നായിരുന്നു പെൺകുട്ടിയെ സുദർശനൻ ആദ്യം പീഡനത്തിന് ഇരയാക്കിയത്.

സുദർശനന്റെ കടയിൽ എത്തിയ പെൺകുട്ടിക്ക് ജ്യൂസിൽ മയക്കുമരുന്ന് നൽകി ബോധം കെടുത്തിയ ശേഷം ലൈംഗിക പീഡനത്തിന് ഇരയാക്കി. ബോധം വന്നപ്പോൾ കടയോടു ചേർന്ന മുറിയിൽ കിടക്കുകയായിരുന്നെന്നാണ് പെൺകുട്ടിയുടെ മൊഴി. വിവരം പുറത്തു പറഞ്ഞാൽ നഗ്ന ദൃശ്യങ്ങളും ഫോട്ടോകളും പുറത്തുവിടുമെന്ന് സുദർശൻ ഭീഷണി മുഴക്കിയതായും പെൺകുട്ടി പോലീസിനോട് പറഞ്ഞു.

പിന്നീട് പെൺകുട്ടിയെ കടയിൽ വിളിച്ചുവരുത്തി പലതവണ പീഡിപ്പിച്ചു. കഴിഞ്ഞ ജൂൺ 27-ന് കടയിലെത്തി പണം വാങ്ങാൻ മാതാവ് പറഞ്ഞതിനെ തുടർന്ന് രണ്ടു കൂട്ടുകാരികളെയും കൂട്ടിയാണ് പെൺകുട്ടി കടയിലെത്തിയത്. പെൺകുട്ടി കൂട്ടുകാർക്കൊപ്പം വന്നതിൽ ദേഷ്യം പ്രകടിപ്പിച്ച ഇയാൾ അവരെ പറഞ്ഞു വിട്ടാലെ പണം തരൂവെന്ന് ശഠിച്ചു. കൂട്ടുകാരികൾ പോയശേഷം ഇയാൾ തന്നെ ക്രുരമായി മർദ്ദിച്ചു അവശയാക്കിയ ശേഷം പീഡിപ്പിച്ചു എന്നും പെൺകുട്ടി പൊലീസിനോട് പറഞ്ഞു.

പിന്നീട് സ്കൂളിൽ എത്തിയ പെൺകുട്ടി മൂകയായി കാണപ്പെട്ടു. സംശയം തോന്നിയ കൂട്ടുകാരികൾ നിരന്തരം ചോദിച്ചതോടെയാണ് പീഡന വിവരം പെൺകുട്ടി പുറത്തുപറഞ്ഞത്. വിവരമറിഞ്ഞ സഹപാഠികൾ അവരുടെ മാതാപിതാക്കളെ കാര്യമറിയിച്ചു. തുടർന്ന് ഈ മാതാപിതാക്കളിൽ ചിലരാണ് സ്കൂൾ അധികൃതരെ വിവരം അറിയിച്ചതും പെൺകുട്ടിയുടെ കുടുംബാംഗങ്ങളെ കാര്യം ധരിപ്പിച്ചതും. പെൺകുട്ടിയുടെ കുടുംബം പോലീസിൽ പരാതി നൽകിയത് അറിഞ്ഞ് സുദർശനൻ ഒളിവിൽ പോവുകയായിരുന്നു. ഇയാളുടെ അറസ്റ്റ് വൈകുന്നേരത്തിനെതിരെ ചില ദളിത് സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധ പരിപാടികൾ ആസൂത്രണം ചെയ്യുന്നതിനിടയാണ് കുറവിലങ്ങാട് നിന്ന് വൈക്കം പോലീസ് സുദർശനനെ പിടികൂടിയത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

അയ്യിമ്പിള്ളിയിൽ ചൂണ്ടയിട്ടിരുന്ന യുവാക്കളെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ

Next Post

മോൻസൻ മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പ് കേസ്; മുൻ ഡിഐജിയെ ഇന്ന് ചോദ്യം ചെയ്യും

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
മോൻസൻ മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പ് കേസ്; മുൻ ഡിഐജിയെ ഇന്ന് ചോദ്യം ചെയ്യും

മോൻസൻ മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പ് കേസ്; മുൻ ഡിഐജിയെ ഇന്ന് ചോദ്യം ചെയ്യും

ആറാട്ടുപുഴയില്‍ ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ദേശീയ പാത വികസനം; മരം മുറിക്കുന്നതിനിടെ കൊമ്പ് പൊട്ടിവീണു, തല മതിലിൽ ഇടിച്ചു, പരിക്കേറ്റ തൊഴിലാളി മരിച്ചു

എട്ടുവയസുകാരൻ ഡാര്‍ക്ക് വെബില്‍ നിന്നും ഓർഡർ ചെയ്തത് എകെ 47 ; വെളിപ്പെടുത്തി മാതാവ്

എട്ടുവയസുകാരൻ ഡാര്‍ക്ക് വെബില്‍ നിന്നും ഓർഡർ ചെയ്തത് എകെ 47 ; വെളിപ്പെടുത്തി മാതാവ്

പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും ഈ പച്ചക്കറികള്‍…

മുലയൂട്ടുന്ന അമ്മമാർ ഈ ഭക്ഷണങ്ങൾ നിർബന്ധമായും കഴിക്കണം, കാരണം

സംഘര്‍ഷത്തിന് അയവില്ല; രണ്ടു മാസമായിട്ടും കലാപമടങ്ങാതെ മണിപ്പൂര്‍

'ഇന്ത്യ' മണിപ്പൂരിലേക്ക്: 21 അംഗ പ്രതിപക്ഷ സംഘത്തിന്റെ സന്ദർശനം ഇന്ന് മുതൽ, കുക്കി, മെയ്‌തെയ് വിഭാഗങ്ങളെ കാണും

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021