തിരുവനന്തപുരം∙ ആലുവയില്‍ തട്ടിക്കൊണ്ടുപോയ അഞ്ചുവയസുകാരിയെ ക്രൂരമായി പീഡിപ്പിച്ചു കൊന്ന സംഭവത്തില്‍ പൊലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. കുട്ടിയെ കണ്ടെത്തുന്നതില്‍ പൊലീസിനു ഗുരുതരമായ വീഴ്ച സംഭവിച്ചുവെന്നു സതീശന് കുറ്റപ്പെടുത്തി മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്ക് ആയിരം പൊലീസുകാരെ ഇറക്കുന്ന പൊലീസ് ഇത്തരമൊരു സംഭവം ഉണ്ടായപ്പോള്‍ ഒരു ജാഗ്രതയും കാട്ടിയില്ലെന്നും സതീശന് പറഞ്ഞു.