ഇടുക്കി : കാഞ്ഞാറിനു സമീപം പൂച്ചപ്രയില്‍ യുവാവ് സുഹൃത്തിനെ വെട്ടിക്കൊന്നു. പൂച്ചപ്ര കല്ലംപ്ലാക്കല്‍ സനല്‍ ആണ് കൊല്ലപ്പെട്ടത്. സംഭവുമായി ബന്ധപ്പെട്ട് സുഹൃത്ത് ചേലപ്ലാക്കല്‍ അരുണിനെ നാട്ടുകാര്‍ തടഞ്ഞ് വച്ച് പോലീസിന് കൈമാറി. രാത്രി എട്ട് മണിയോടെ അരുണിന്റെ വീട്ടില്‍ വച്ചാണ് സംഭവം. അരുണ്‍ ഒറ്റക്ക് താമസിക്കുന്ന വീട്ടില്‍ വച്ച് ഇരുവരും മദ്യപിക്കുന്നത് പതിവായിരുന്നു. ശനിയാഴ്ച്ച രാത്രി മദ്യപിക്കുന്നതിനിടെ തര്‍ക്കമുണ്ടാകുകയും തുടര്‍ന്ന് അരുണ്‍ വാക്കത്തിയെടുത്ത് സനലിനെ വെട്ടുകയുമായിരുന്നു എന്നാണ് പോലീസ് പറയുന്നത്. ബഹളം കേട്ട് സമീപവാസികള്‍ ഓടിയെത്തി നോക്കിയപ്പോള്‍ സനല്‍ രക്തത്തില്‍ കുളിച്ചു കിടക്കുകയായിരുന്നു. ഇതോടെ നാട്ടുകാര്‍ അരുണിനെ തടഞ്ഞ് വച്ചു. നാട്ടുകാര്‍ വിവരം അറിയിച്ചതനുസരിച്ച് കാഞ്ഞാറില്‍ നിന്ന് എത്തിയ പോലീസ് അരുണിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. സനലിന്റെ മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്കു ശേഷം നാളെ പോസ്റ്റുമോര്‍ട്ടം നടത്തും.