ദില്ലി : രാജ്യത്ത് ഇന്നും കൊവിഡ് കണക്ക് മൂന്ന് ലക്ഷത്തിന് മുകളിലാണ്. പല സംസ്ഥാനങ്ങളിലും കൊവിഡ് പ്രതിദിന കേസുകള്‍ കുറയുമ്പോഴും കൊവിഡ് ബാധിച്ചു മരിക്കുന്നവരുടെ എണ്ണം കൂടുകയാണ്. ദില്ലിയില്‍ രോഗികളുടെ എണ്ണം 11000 ആയി കുറഞ്ഞു. അതേസമയം, 7 മാസത്തിനിടയിലെ ഏറ്റവും കൂടിയ മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. മഹാരാഷ്ട്രയിലും കര്‍ണാടകയിലും 40000 ന് മുകളില്‍ ആണ് പ്രതിദിന രോഗികള്‍.കേരളം, ഗുജറാത്ത്,കര്‍ണ്ണാടക, ആന്ധ്ര പ്രദേശ്, തുടങ്ങിയ സംസ്ഥാനങ്ങളില്‍ കോവിഡ് കേസുകളില്‍ വര്‍ധനയുണ്ടായി. ഉത്തര്‍പ്രദേശില്‍ സ്‌കൂളുകള്‍ തുറക്കുന്നത് ഈ മാസം 31 വരെ നീട്ടിയിട്ടുണ്ട്. തമിഴ്‌നാട്ടില്‍ ഇന്ന് സമ്പൂര്‍ണ ലോക് ഡൗണ്‍ ആണ്. അവശ്യ സര്‍വീസുകള്‍ക്ക് മാത്രമാണ് അനുമതിയുള്ളത്. അത്യാവശ്യ ഘട്ടങ്ങളില്‍ കൃത്യമായ രേഖകള്‍ ഹാജരാക്കിയാല്‍ മാത്രം യാത്ര അനുവദിയ്ക്കും.
ചെന്നൈ നഗരത്തില്‍ അന്‍പതോളം ഇടങ്ങളില്‍ പൊലീസ് ചെക്‌പോസ്റ്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്. സബ്വേകള്‍, മേല്‍പ്പാലങ്ങള്‍ എല്ലാം അടയ്ക്കും. ദീര്‍ഘ ദൂര തീവണ്ടികള്‍ സര്‍വീസ് നടത്തും. ഹോട്ടലുകളില്‍ രാവിലെ ഏഴു മുതല്‍ രാത്രി പത്ത് വരെ ആഹാര വിതരണത്തിന് അനുമതിയുണ്ട്. ഓണ്‍ലൈന്‍ ആഹാര വിതരണ ശൃംഗലയിലെ ജീവനക്കാര്‍ക്കും പ്രവര്‍ത്തിക്കാം.