ഗുജറാത്തിലെ അഹമ്മദാബാദില്‍ മള്‍ട്ടി സ്പെഷാലിറ്റി ആശുപത്രിയില്‍ വന്‍ തീപിടിത്തം. നൂറിലധികംരോഗികളെ ഒഴിപ്പിച്ചു. സാഹിബോഗിലുള്ള രാജസ്ഥാന് ആശുപത്രിയില്‍ ഇന്നു പുലര്‍ച്ചെ 4.30ഓടെയാണ് തിപിടുത്തമുണ്ടായത്. ആശുപത്രിയുടെ താഴത്തെ നിലയില്‍ നിന്ന് പുക ഉയര്‍ന്നതിനു പിന്നാലെയാണ് തീപിടിത്തമുണ്ടായത്. അഗ്നിരക്ഷാ പ്രവര്‍ത്തകര്‍ തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. അപകടം ഒഴിവാക്കുന്നതിനു വേണ്ടി ആശുപത്രിയില്‍ നിന്ന് നൂറിലധികം രോഗികളെ പ്രാഥമികഘട്ടത്തില്‍ തന്നെ മാറ്റിയതായും പൊലീസ് അറിയിച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.