പേൻ ശല്യം നിങ്ങളെ അലട്ടുന്നുണ്ടോ? വ്യക്തിശുചിത്വമില്ലായ്മയുടെയും വൃത്തിയില്ലാത്ത മുടിയുടെയും ലക്ഷണം കൂടിയാണ് തലയിൽ പേൻ ശല്യം ഉണ്ടാവുന്നത്. കുട്ടികളിലാണ് ഇത് കൂടുതലായും കാണപ്പെടുന്നത്. പേൻ ശല്യം അകറ്റാൻ സഹായിക്കുന്ന പ്രകൃതിദത്ത മാർഗ്ഗങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
- ഒന്ന്…
- പേൻ അകറ്റാനുള്ള പ്രതിവിധിയാണ് ബേബി ഓയിൽ. ബേബി ഓയിൽ തലയിൽ പുരട്ടി ഒരു രാത്രി മുഴുവൻ വയ്ക്കുക എന്നതാണ്. രാവിലെ മുടി നന്നായി ചീകുക. പേനുകളെ എളുപ്പം അകറ്റാനാകും. അതിന് ശേഷം ഷാംപൂ ഉപയോഗിച്ച് തല കഴുകുക. ഇതും തുടർച്ചയായി ചെയ്യുന്നത് പേൻ ശല്യം അകറ്റാൻ സഹായിക്കും.
- രണ്ട്…
- പേൻ ശല്യം, തലയിലെ ചൊറിച്ചിൽ തുടങ്ങിയവ അകറ്റാനുള്ള മറ്റൊരു മാർഗ്ഗമാണ് ബേക്കിംഗ് സോഡ. കുറച്ച് ബേക്കിംഗ് സോഡ നിങ്ങളുടെ കണ്ടീഷണറുമായി ചേർത്ത് യോജിപ്പിച്ച് തലയിൽ പുരട്ടുക. മുപ്പത് മിനിറ്റിന് ശേഷം മുടി നന്നായി ചീകി പേനുകളെ നീക്കാം. അതിന് ശേഷം മുടി ഷാംപൂ ചെയ്ത് കഴുകി, കണ്ടീഷണർ ഉപയോഗിച്ച് വൃത്തിയാക്കുക.
- മൂന്ന്…
- ടീ ട്രീ ഓയിലിലെ ആന്റിമൈക്രോബയൽ ഗുണങ്ങൾ പേനിനെ അകറ്റാൻ സഹായിക്കും. നാലോ അഞ്ചോ തുള്ളി ടീ ട്രീ ഓയിൽ കുറച്ച് വെളിച്ചെണ്ണയും ചേർത്ത് മിക്സ് ചെയ്ത തലയിൽ പുരട്ടുക. ഇത് ശിരോചർമ്മത്തിലും മുടിയിലും നന്നായി തേച്ച് പിടിപ്പിച്ച് ഒരു മണിക്കൂർ വച്ച ശേഷം മുടി നന്നായി ചീകുക. ശേഷം ഷാംപൂ ഉപയോഗിച്ച് തല കഴുകുക.
- നാല്…
- വെളിച്ചെണ്ണയിൽ അവശ്യ ഫാറ്റി ആസിഡുകളും വിറ്റാമിൻ ഇയും അടങ്ങിയിട്ടുണ്ട്. ഇത് ചൊറിച്ചിലും വരൾച്ചയും ശമിപ്പിച്ച്, ശിരോചർമ്മത്തിന് ആവശ്യമായ ഈർപ്പം പകരുന്നു.
- അഞ്ച്…
- വെളുത്തുള്ളിയുടെ ശക്തമായ ഗന്ധം പേനുകളെ ഇല്ലാതാക്കുന്നു. അതേസമയം അലിസിൻ, സൾഫർ സംയുക്തങ്ങൾ കാരണം അതിന്റെ ശക്തമായ ആന്റിമൈക്രോബയൽ ഗുണങ്ങളും പേനിനെ അകറ്റുന്നു.