ദില്ലി : ഉത്തരാഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള കോണ്‍ഗ്രസ് ആദ്യഘട്ട പട്ടിക പ്രഖ്യാപിച്ചു. 53 സീറ്റുകളിലാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ഗണേഷ് ഗോഡിയാല്‍ ശ്രീനഗര്‍ നിയമസഭാ സീറ്റില്‍ മത്സരിക്കും. ബിജെപിയില്‍ നിന്ന് കോണ്‍ഗ്രസില്‍ ചേര്‍ന്ന യശ്പാല്‍ ആര്യയ്ക്കും മകന് സഞ്ജീവ് ആര്യയ്ക്കും കോണ്‍ഗ്രസ് സീറ്റ് നല്‍കിയിട്ടുണ്ട്. അതേ സമയം, പഞ്ചാബ് കോണ്‍ഗ്രസിലെ രണ്ടാം ഘട്ട പട്ടികയില്‍ തര്‍ക്കത്തെ തുടര്ന് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ സമിതി തീരുമാനമാകാതെ പിരിഞ്ഞു.31 സീറ്റുകളിലേക്ക് സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കാന്‍ കെ.സി വേണുഗോപാല്‍ അടങ്ങുന്ന പ്രത്യേക സമിതിയെ നിയോഗിച്ചിട്ടുണ്ട്.