തിരുവനന്തപുരം: കേരളത്തില്‍ ജനനനിരക്കും പ്രത്യുല്‍പാദന നിരക്കും കുറവാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2021ലെ കണക്കനുസരിച്ച് കേരളത്തില്‍ ഏറ്റവും കുറവ് ജനനനിരക്കുള്ള ജില്ല ആലപ്പുഴയാണ്. എറണാകുളമാണ് ആലപ്പുഴയ്ക്ക് തൊട്ടുപിന്നിലായുള്ളത്. 2021ലെ കണക്കുകളുടെ അടിസ്ഥാനത്തിലാണ് ജനനനിരക്കില്‍ ഏറ്റവും പിറകിലുള്ളത് ആലപ്പുഴയും എറണാകുളവുമാണെന്നുമുള്ള നിഗമനത്തിലെത്തിയിരിക്കുന്നത്. അതായത് ആലപ്പുഴയില്‍ 1000 ആളുകളില്‍ വെറും എട്ട് ശതമാനം മാത്രമേ നവജാത ശിശുക്കള്‍ ഉള്ളൂ. എറണാകുളത്ത് ഇത് 8.45 ശതമാനമാണ്. കേരളത്തിന്റെ ശരാശരി 11.94 ആണ്. 2012 മുതലാണ് ആലപ്പുഴയില്‍ ഏറ്റവും കുറഞ്ഞ ജനനനിരക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ തുടങ്ങിയത്.
2018ല്‍ എറണാകുളമായിരുന്നു ജനനനിരക്കില്‍ ഏറ്റവും പിന്നില്‍. 2012ല്‍ ജനനനിരക്കില്‍ പത്താം സ്ഥാനത്തായിരുന്ന എറണാകുളം ജില്ല പിന്നീട് 2018 ആയപ്പോഴേക്കും 14ാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെടുകയായിരുന്നു. എറണാകുളം ജില്ലയില്‍ 2012ല്‍ ജനനനിരക്ക് 22.41 ശതമാനമായിരുന്നു. 2021 ആയപ്പോഴേക്കും 18.44 ശതമാനമായി കുറഞ്ഞു. 2018ന് ശേഷം ജില്ല 13ാം സ്ഥാനത്തെത്തി.