പാലക്കാട്: കൊപ്പത്ത് സംഘപരിവാര്‍ സംഘടനകള്‍ നടത്തിയ കൊലവിളി മുദ്രാവാക്യത്തില്‍ പോലീസ് കേസെടുത്തു. യൂത്ത് ലീഗ് പട്ടാമ്പി മണ്ഡലം കമ്മിറ്റി നല്കിയ പരാതിയിലാണ് കൊപ്പം പോലീസ് കേസെടുത്തത്. ശനിയാഴ്ച വൈകീട്ട് ആയിരുന്നു സംഭവം. സംഘപരിവാര്‍ സംഘടനകള്‍ നടത്തിയ പ്രതിഷേധ പ്രകടനത്തില്‍ ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെയാണ് കൊലവിളി മുദ്രാവാക്യം ഉയര്‍ത്തിയത്. യൂത്ത് ലീഗിനും സ്പീക്കര്‍ എ എന്‍ ഷംസീറിനും എതിരെയായിരുന്നു പ്രതിഷേധം സംഘടിപ്പിച്ചത്. കൊപ്പത്ത് നടത്തിയ പ്രകടനത്തില്‍ സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിലും കൊലവിളി പ്രസംഗമുണ്ടായി.