കൊല്ലം: നിലമേല്‍ വെക്കോല്‍ ഭാഗത്ത് കാട്ടുപൂച്ച ആക്രമണ ഭീതിയില്‍ നാട്ടുകാര്‍. കാട്ടുപൂച്ചയുടെ ആക്രമണത്തില്‍ പേവിഷബാധയേറ്റ് പ്രദേശത്ത് ഒരു മരണം സംഭവിച്ചതിന് തൊട്ടുപിന്നാലെ മറ്റൊരാള്‍ക്കും കടിയേറ്റു. ആക്രമണകാരിയായ കാട്ടുപൂച്ചയെ പിടികൂടാന്‍ വനം വകുപ്പ് നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. ഒരു മാസം മുമ്പ് പ്രദേശത്ത് കാട്ടുപൂച്ചയുടെ ആക്രമണത്തില്‍ വെക്കോല്‍ സ്വദേശി മുഹമ്മദ് റാഫി പേവിഷബാധയേറ്റ് മരിച്ചു. കഴിഞ്ഞയാഴ്ച മറ്റൊരാള്‍ക്കും കാട്ടുപൂച്ചയുടെ കടിയേറ്റു. റബ്ബര്‍ ടാപ്പിങ് തൊഴിലാളിയായ കൃഷ്ണന്‍ കുട്ടിയെ കാട്ടുപൂച്ച ആക്രമിച്ചു. കൃഷ്ണന്‍ കുട്ടിയുടെ കൈയ്ക്കും കാലിനും ഗുരുതര പരുക്കേറ്റു. ആറോളം മുറിവുകള്‍ ഏറ്റു. പ്രദേശത്ത് കാട്ടുപൂച്ചയുടെ ആക്രമണം രൂക്ഷമാകുമ്പോഴും ആക്രമണകാരിയായ ജീവിയെ പിടികൂടാന്‍ വനം വകുപ്പ് നടപടികള്‍ വൈകുന്നുവെന്ന് നാട്ടുകാര്‍ പരാതിപെട്ടു.