തിരുവനന്തപുരം: ആലുവയിലെ കൊലപാതകത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് പ്രതികരിക്കാത്തത് ആശ്ചര്യജനകമെന്ന് രമേശ് ചെന്നിത്തല. ഒരു ഫെയ്സ്ബുക്ക് പോസ്റ്റ് പോലും ഇടാത്തത് മുഖ്യമന്ത്രിക്ക് ചേര്‍ന്ന രീതിയല്ലെന്ന് ചെന്നിത്തല പറഞ്ഞു. കുട്ടിയുടെ സംസ്കാരത്തില്‍ മന്ത്രിമാരും പങ്കെടുത്തില്ലെന്ന വിമര്‍ശനം ശക്തമാകുന്നതിനിടെയാണ് ചെന്നിത്തലയുടെ പ്രതികരണം. മുഖ്യമന്ത്രി ഏതോ ബാഹ്യ ശക്തികളുടെ പിടിയിലാണ്. മുഖ്യമന്ത്രിയുടെ മൗനം ആരെ സംരക്ഷിക്കാനാണെന്ന് അദ്ദേഹം ചോദിച്ചു. ആഭ്യന്തര വകുപ്പിന്റെ പരാജയമാണ് ആലുവ സംഭവത്തിന്റെ മൂലകാരണമെന്നും ആഭ്യന്തര വകുപ്പ് കുത്തഴിഞ്ഞ പുസ്തകം പോലെയയെന്നും രമേശ് ചെന്നിത്തല വിമര്‍ശിച്ചു.