• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, February 21, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

ഫിറ്റായ യാത്രക്കാരന് പിന്നെയും മദ്യം നൽകി വിമാന ജീവനക്കാർ; അമ്മയ്ക്കും മകൾക്കും നേരെ അതിക്രമവുമായി യുവാവ്

by Web Desk 06 - News Kerala 24
July 31, 2023 : 11:39 am
0
A A
0
യുക്രൈനിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാന സർവീസുകളുടെ നിയന്ത്രണം നീക്കി

ന്യൂയോര്‍ക്ക്: വിമാനയാത്രയ്ക്കിടെ അമ്മയേയും പ്രായപൂര്‍ത്തിയാകാത്ത മകളേയും സഹയാത്രികന്‍ മദ്യപിച്ച് ശല്യം ചെയ്യുകയും ലൈംഗികമായി പീഡിപ്പിക്കാനും അപമാനിക്കുകയും ചെയ്ത സംഭവത്തില്‍ വിമാനക്കമ്പനിക്കെതിരെ പരാതി. അമേരിക്കയിലെ ഏറ്റവും പ്രശസ്തമായ ഡെല്‍റ്റ എയര്‍ലൈനിനെതിരെ പതിനാറര കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് അമ്മയും മകളും കോടതിയെ സമീപിച്ചിരിക്കുന്നത്. അമേരിക്കയിലെ ന്യൂയോര്‍ക്കില്‍ നിന്ന് ആതന്‍സിലെ ഗ്രീസിലേക്കുള്ള 9 മണിക്കൂര്‍ യാത്രയ്ക്കിടെയാണ് അമ്മയും മകളും നിരവധി തവണ അപമാനിക്കപ്പെട്ടത്.

ജെഎഫ്കെ വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ട ഡെല്‍റ്റ എയര്‍ലൈന്‍ വിമാനത്തിനുള്ളിലായിരുന്നു സംഭവം. അമ്മയും മകളും നിരവധി തവണ പരാതിപ്പെട്ടിട്ടും പ്രശ്ന പരിഹാരത്തിന് ശ്രമിക്കാതെ മദ്യപിച്ച് ലക്കുകെട്ട യാത്രക്കാരന് വീണ്ടും മദ്യം നല്‍കിക്കൊണ്ടിരുന്ന വിമാന ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടിയും ആവശ്യപ്പെട്ടു കൊണ്ടുള്ളതാണ് പരാതി. പത്ത് ഗ്ലാസോളം വോഡ്കയും ഒരു ഗ്ലാസ് വൈനും അകത്താക്കിയ ശേഷമായിരുന്നു യാത്രക്കാരന്റെ അതിക്രമം. ചൊവ്വാഴ്ചയാണ് പരാതി ഫയല്‍ ചെയ്തിട്ടുള്ളത്. മാന്യമായി പെരുമാറണമെന്ന യുവതിയുടെ ആവശ്യം അവഗണിച്ച യുവാവ് മകളെയും തന്നെയും കടന്നുപിടിക്കാനും ശ്രമിച്ചതായും പരാതി വിശദമാക്കുന്നു. വിമാനജീവനക്കാരി യാത്രക്കാരന് കൂടുതല്‍ മദ്യം നല്‍കുന്നതിനൊപ്പം അമ്മയോടും മകളോടും ശാന്തരായി ക്ഷമയോടെ ഇരിക്കാനായിരുന്നു വിമാന ജീവനക്കാര്‍ ആവശ്യപ്പെട്ടത് എന്ന് പരാതി വ്യക്തമാക്കുന്നു.

യുവതിയുടേയും മകളുടേയും ബുദ്ധിമുട്ട് ശ്രദ്ധിച്ച മറ്റ് യാത്രക്കാര്‍ പ്രശ്നത്തില്‍ ഇടപെട്ടെങ്കിലും വിമാന ജീവനക്കാരുടെ ഭാഗത്ത് നിന്ന് അനുകൂല സമീപനം ഉണ്ടായില്ല. അമിതമായി മദ്യപിച്ച കണക്ടികറ്റ് സ്വദേശിയായ വിമാനത്തിലെ ശുചിമുറിയില്‍ ഛര്‍ദ്ദിച്ചതായും പരാതി വിശദമാക്കുന്നു. എന്നാല്‍ തിരികെ സീറ്റിലെത്തിയ ഇയാളുടെ കൈവശമുണ്ടായിരുന്നത് വൈന്‍ ഗ്ലാസായിരുന്നുവെന്നും പരാതിക്കാരി വിശദമാക്കുന്നു. യാത്രക്കാരിക്കും പ്രായപൂര്‍ത്തിയാകാത്ത മകള്‍ക്കും നേരെയുണ്ടായ അതിക്രമം തടയാന്‍ സാധിക്കുന്ന ഒന്നായിരുന്നുവെന്നാണ് ഇവരുടെ അഭിഭാഷകന്‍ വിശദമാക്കുന്നത്. മദ്യപിച്ച് ലക്ക് കെട്ട് ശല്യം ചെയ്യുന്നത് തുടര്‍ന്ന യാത്രക്കാരന് മറ്റൊരു സീറ്റ് നല്‍കണമെന്ന അമ്മയുടേയും മകളുടേയും ആവശ്യം പരിഗണിക്കപ്പെട്ടില്ലെന്നും പരാതി വിശദമാക്കുന്നു.

ബഹളം കേട്ട് ഭയന്നുപോയ പതിനാറുകാരിയെ യുവാവ് കടന്നുപിടിച്ചതായും പരാതിയില്‍ പറയുന്നു. സംഭവങ്ങള്‍ ഇത്രയുമായതിന് പിന്നാലെ മറ്റ് യാത്രക്കാര്‍ അമ്മയ്ക്കും മകള്‍ക്കുമായി അവരുടെ സീറ്റ് നല്‍കുകയായിരുന്നു. സംഭവത്തേക്കുറിച്ച് വിമര്‍ശനം ഉയര്‍ന്നതോടെ യുവതിയോടും മകളോടും വിമാന ജീനക്കാര്‍ ക്ഷമാപണം നടത്തിയതായും അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

നടിയും കോണ്‍ഗ്രസ് മുന്‍ എംഎല്‍എയുമായ ജയസുധ ബിജെപിയിലേക്ക്

Next Post

ജൂലൈ അവസാനദിനത്തിൽ കുത്തനെ വീണ് സ്വർണവില; മാറ്റമില്ലാതെ വെള്ളിയുടെ വില

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
യുഎഇയില്‍ സ്വര്‍ണവില മൂന്ന് മാസത്തെ ഏറ്റവും താഴ്‍ന്ന നിരക്കില്‍

ജൂലൈ അവസാനദിനത്തിൽ കുത്തനെ വീണ് സ്വർണവില; മാറ്റമില്ലാതെ വെള്ളിയുടെ വില

കാൻസർ രോഗികൾ ചികിത്സയ്ക്ക് ശേഷം ആഹാരത്തിൽ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ ?

ഭക്ഷണം കഴിച്ച ശേഷം ഇക്കാര്യങ്ങൾ ചെയ്യാറുണ്ടോ? എങ്കിൽ ഒന്ന് ശ്രദ്ധിക്കൂ

ശസ്തക്രിയക്കെത്തിയ യുവതിയുടെ രണ്ട് വൃക്കകള്‍ നീക്കം ചെയ്തു; ഡോക്ടര്‍ക്കെതിരെ കേസ്, അന്വേഷണം

ഏഴ് മാസം പ്രായമുള്ള കുഞ്ഞിനെ കൊണ്ടുവന്നത് വയറിന്റെ അസ്വസ്ഥതകൾക്ക്; ഡോക്ടര്‍മാര്‍ കണ്ടെത്തിയത് അപൂർവ രോഗാവസ്ഥ

റോഡിലെ കുഴിയിൽ വീണ് യാത്രക്കാരൻ മരിച്ചതിൽ പൊതുമരാമത്ത് വകുപ്പിന് വീഴ്ച; ഏറ്റുപറഞ്ഞ് മന്ത്രി റിയാസ്

'കേരളത്തെ യുപിയുമായി താരതമ്യം ചെയുന്നത് യുപിയെ വെള്ള പൂശാൻ,ഓരോ 3മണിക്കൂറിലും ഒരു ബലാത്സംഗം നടക്കുന്ന സംസ്ഥാനം'

തൃച്ചി‌ – ഷാർജ എയർ ഇന്ത്യ എക്പ്രസ് തിരുവനന്തപുരത്ത് സുരക്ഷിതമായി ലാൻഡ് ചെയ്തു

തൃച്ചി‌ - ഷാർജ എയർ ഇന്ത്യ എക്പ്രസ് തിരുവനന്തപുരത്ത് സുരക്ഷിതമായി ലാൻഡ് ചെയ്തു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In