നടത്തം ആരോഗ്യത്തിന് നല്ലതാണെന്ന കാര്യം നമ്മക്കെല്ലാവർക്കും അറിയാം. വിവിധ രോഗങ്ങളെ അകറ്റുന്നതിന് നടത്തം സഹായിക്കുന്നു. ഭക്ഷണം കഴിച്ചതിന് ശേഷമാണോ അതോ അതിന് മുമ്പ് നടക്കുന്നതാണോ കൂടുതൽ ഗുണകരം എന്നത് പലർക്കും ഉള്ള സംശയമാണ്.
ഭക്ഷണം കഴിച്ചതിനുശേഷം അൽപം നേരം നടക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്ന് വിദഗ്ധർ പറയുന്നു. ഭക്ഷണം കഴിച്ച ശേഷം 100 ചുവടെങ്കിലും നടക്കാൻ ശ്രമിക്കുക. ശരീരം ഫിറ്റ് ആയി നിലനിർത്തുന്നതിനും ദഹനപ്രക്രിയ മെച്ചപ്പെടുത്തുന്നതിനുമുള്ള നടത്തം സഹായിക്കുന്നു.
ഭക്ഷണത്തിന് ശേഷം 100 ചുവടുകൾ നടക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിലനിർത്താൻ സഹായിക്കുന്നു. ഓരോ ഭക്ഷണത്തിനു ശേഷവും അൽപനേരം നടക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുമെന്ന് സ്‌പോർട്‌സ് മെഡിസിൻ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. ഭക്ഷണശേഷം 15 മിനുട്ട് നേരം നടക്കുന്നത് ശരീരത്തിലെ അമിത കൊഴുപ്പ് കുറയ്ക്കുന്നതിനും സഹായകമാണെന്ന് വിദഗ്ധർ പറയുന്നു.
ഭക്ഷണം കഴിച്ചശേഷം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ…
1. ഭക്ഷണം കഴിച്ചയുടൻ വെള്ളം കുടിക്കുന്നത് ഒഴിവാക്കുക, കാരണം ഇത് ദഹനത്തെ മന്ദീഭവിപ്പിക്കും. ഇത് അമിതവണ്ണത്തിനും കാരണമാകും.
2. ഭക്ഷണം കഴിച്ചയുടൻ ഉറങ്ങരുത്. കാരണം ഇത് ശരീരത്തിലെ കൊഴുപ്പ് വർദ്ധിപ്പിക്കുകയും മെറ്റബോളിസത്തെ മന്ദഗതിയിലാക്കുകയും ചെയ്യുന്നു. കൂടാതെ, ഭക്ഷണം ശരിയായി ദഹിക്കുമില്ല.
3. ദഹനസംബന്ധമായ ആരോഗ്യം നിലനിർത്താൻ ഭക്ഷണശേഷം നീന്തൽ, യാത്ര, വ്യായാമം എന്നിവയും ഒഴിവാക്കണം.
4. ആഹാരം കഴിച്ച ശേഷം ചായ കുടിക്കുന്ന ശീലമുണ്ടെങ്കിൽ ഇനി മുതൽ അത് ഉപേക്ഷിക്കുക. ചായയിലുള്ള ടാനിക് ആസിഡ് ആഹാരത്തിലെ പ്രോട്ടീനും അയണും വലിച്ചെടുക്കുന്നു. ഇത് ആഹാരത്തിലൂടെ ലഭിക്കുന്ന അവശ്യ പ്രോട്ടീനുകൾ ലഭിക്കാതിരിക്കുന്നതിന് കാരണമാകും.