റാന്നി : മണിപ്പൂരിൽ നടക്കുന്ന വർഗീയ കലാപത്തേക്കാൾ ജനങ്ങൾ ഭയപ്പെടുന്നത് പ്രശ്നത്തെപറ്റിയുള്ള പ്രധാനമന്ത്രിയുടെ മൗനമാണെന്ന് അഡ്വ. പ്രമോദ് നാരായണൻ എം എൽ എ പറഞ്ഞു. മണിപ്പൂരിലെ പ്രശ്നം പരിഹരിക്കാതിരുന്നാൽ അത് രാജ്യത്തെ വിഭജനത്തിലേക്ക് നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരള കൗൺസിൽ ഓഫ് ചർച്ചസ് (കെ സി സി) റാന്നി അസംബ്ലിയുടെ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ മണിപ്പൂർ ഐക്യദാർഢ്യ സമ്മേളനം, റാന്നി വൈ എം സി എ യിൽ ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രസംഗിക്കുകയായിരുന്നു എം എൽ എ. അഭിവന്ദ്യ കുറിയാക്കോസ് മാർ ഈവാനിയോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. മണിപ്പൂർ സംഭവത്തോടുകൂടി തകരുന്നത് ഇന്ത്യയിലെ ജനങ്ങളുടെ വിശ്വാസമാണെന്ന് അഭി. തിരുമേനി പറഞ്ഞു.
കെ സി സി ജനറൽ സെക്രട്ടറി ഡോ. പ്രകാശ് പി തോമസ് മുഖ്യപ്രഭാഷണം നടത്തി.
കെ സി സി റാന്നി അസംബ്ലി പ്രസിഡണ്ട് വെരി. റവ. റോയി മാത്യു കോറപ്പീസ്കോപ്പ, സെക്രട്ടറി റവ ഫാ. ഷൈജു കുര്യൻ, റവ. ഫാ. രാജൻ കുളമട, മീറ്റ് പ്രോഡക്റ്റ്സ് ഓഫ് ഇന്ത്യ ഡയറക്ടർ ആലച്ചൻ ആറൊന്നിൽ, കെ പി സി സി ജനറൽ സെക്രട്ടറി റിങ്കു ചെറിയാൻ, കെ സി സി കേന്ദ്ര കമ്മിറ്റി അംഗങ്ങളായ സ്മിജു ജേക്കബ്, ജാൻസി പീറ്റർ, വൈ എം സി എ പ്രതിനിധി തോമസ് അലക്സ്, റവ. ഫാ. ഷെറിൻ കുറ്റികണ്ടത്തിൽ, റവ. ഫാ. ബിജിൻ തോമസ്, തോമസുകുട്ടി പുന്നൂസ്, ട്രഷറർ തോമസ് മാത്യു എന്നിവർ പ്രസംഗിച്ചു.