• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ഷംസീറിന്റേത് അപരമത നിന്ദ, മാപ്പ് പറയണം; കോൺഗ്രസ് നേതാക്കളുടെ മൗനം ദുരൂഹമെന്ന് കെ സുരേന്ദ്രൻ

by Web Desk 06 - News Kerala 24
August 2, 2023 : 11:55 am
in Kerala, News
0
A A
0
രണ്‍ജീത് വധക്കേസ് എന്‍ ഐ എയ്ക്ക് കൈമാറണം ; പൊലീസിനെതിരെ കെ.സുരേന്ദ്രന്‍

തിരുവനന്തപുരം: സ്പീക്കർ എഎൻ ഷംസീറിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഷംസീർ നടത്തിയത് പരസ്യമായ അപരമത നിന്ദയാണെന്നും കോൺഗ്രസ് നേതാക്കൾ ഈ വിഷയത്തിൽ തുടരുന്ന മൗനം ദുരൂഹമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മുസ്ലിം മതസമൂഹത്തിന്റെ വിശ്വാസങ്ങളെ പിന്തുണക്കുകയും ഹിന്ദുസമൂഹത്തിന്റെ വിശ്വാസങ്ങളെ തള്ളിപ്പറയുകയും ചെയ്യുകയാണ് സ്പീക്കർ എഎൻ ഷംസീറെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഷംസീർ പ്രസ്താവന പിൻവലിച്ച് ഹിന്ദുക്കളോട് മാപ്പ് പറയാൻ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. എ എൻ ഷംസീറും മുഹമ്മദ് റിയാസും സിപിഎമ്മിന്റെ ചാവേറുകളാണ്. സംസ്ഥാനത്ത് മുസ്ലിം ഏകീകരണത്തിനാണ് സിപിഎമ്മിന്റെ ശ്രമം. സംസ്ഥാനത്ത് പൊലീസ് പിഎഫ്ഐ കേന്ദ്രങ്ങൾ സംരക്ഷിക്കുകയാണ്. പിഎഫ്ഐയുടെ ഗ്രീൻ വാലി അടപ്പിക്കാൻ എൻഐഎ വരേണ്ടി വന്നു. സിപിഎം നിരോധിക്കപ്പെട്ട പിഎഫ്ഐയിൽ നിന്നുള്ള ആളുകളെ ഡിവൈഎഫ്ഐയിൽ എത്തിക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അള്ളാഹു മിത്താണെന്ന് പറയാനുള്ള ധൈര്യം ഷംസീറിനുണ്ടോയെന്ന് അദ്ദേഹം ചോദിച്ചു. പറഞ്ഞാൽ കൈയ്യല്ല എല്ലാം വെട്ടുമെന്ന് ഷംസീറിനറിയാം. ഖുർ ആനെ വിമർശിക്കാൻ ഷംസീർ തയ്യാറാകുമോ? സിപിഎം എന്താണ് ഷംസീറിനെ തിരുത്താത്തത്? വിശ്വാസത്തെ കുറിച്ച് പറയാൻ എകെ ബാലന് എന്താണ് അവകാശം? കോൺഗ്രസ് നേതാക്കളുടെ മൗനം ലീഗിനെയും കുഞ്ഞാലിക്കുട്ടിയെയും ഭയന്നിട്ടാണോ? വർഗീയ വാദികളുടെ വോട്ട് നഷ്ടപ്പെടുമെന്ന പേടിയാണോ യുഡിഎഫ് നേതാക്കൾക്ക്? കെ മുരളീധരൻ അടക്കമുള്ള വരുടെ മൗനം ദുരൂഹമാണെന്നും കെ സുരേന്ദ്രൻ വിമർശിച്ചു.

ഇത്തരം സന്ദർഭങ്ങളിൽ ആളുകളുടെ ഉള്ളിലിരിപ്പ് വ്യക്തമാകും. ആർക്കും കൊട്ടാവുന്ന ചെണ്ടയല്ല കേരളത്തിലെ ഹിന്ദു സമൂഹം. നിയമസഭയ്ക്ക് പുറത്ത് ഷംസീറിനെതിരെ സമരം ചെയ്യുമെന്നും കേരളത്തിലെ വനിതാ ആക്ടിവിസ്റ്റുകൾ ഒന്നിനും കൊള്ളാത്തവരാണെന്നും അദ്ദേഹം വിമർശിച്ചു. ഹിന്ദുക്കളുടെ വിഷയമാണ് എൻഎസ്എസ് ഉയർത്തുന്നതെന്ന് പറഞ്ഞ കെ സുരേന്ദ്രൻ, എൻഎസ്എസിന്റെ നാമജപ ഘോഷയാത്രയിൽ ബിജെപിയും അണിചേരുമെന്ന് വ്യക്തമാക്കി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

നമിതയുടെ മരണം; പ്രതി ആൻസൺ അറസ്റ്റിൽ, തെളിവെടുപ്പിന് ശേഷം കോടതിയിൽ ഹാജരാക്കും

Next Post

ഇഡി വാദം സുപ്രീംകോടതി തള്ളി, ലൈഫ് മിഷൻ കേസിൽ എം ശിവശങ്കറിന് ഇടക്കാല ജാമ്യം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
സ്വാതന്ത്ര്യത്തിന്റെ വില മനസിലായി ; ജയില്‍ അനുഭവം വിവരിച്ച് എം ശിവശങ്കര്‍

ഇഡി വാദം സുപ്രീംകോടതി തള്ളി, ലൈഫ് മിഷൻ കേസിൽ എം ശിവശങ്കറിന് ഇടക്കാല ജാമ്യം

ജിഎസ്ടി കൗൺസിൽ യോഗം: ഓൺലൈൻ ഗെയിമിങ്ങിനുള്ള നികുതിയിൽ സുപ്രധാന തീരുമാനം ഇന്ന്

ജിഎസ്ടി കൗൺസിൽ യോഗം: ഓൺലൈൻ ഗെയിമിങ്ങിനുള്ള നികുതിയിൽ സുപ്രധാന തീരുമാനം ഇന്ന്

‘എൻഡിഎയുമായോ ‘ഇന്ത്യ’സഖ്യവുമായോ ചേർന്ന് പ്രവർത്തിക്കില്ല, സ്വതന്ത്രമായി നിൽക്കാൻ ബിആർഎസ്സിനാകും’: ചന്ദ്രശേഖർ റാവു

'എൻഡിഎയുമായോ 'ഇന്ത്യ'സഖ്യവുമായോ ചേർന്ന് പ്രവർത്തിക്കില്ല, സ്വതന്ത്രമായി നിൽക്കാൻ ബിആർഎസ്സിനാകും': ചന്ദ്രശേഖർ റാവു

ബെംഗളൂരു – മൈസൂരു സൂപ്പര്‍ റോഡിലെ ബൈക്ക്-ഓട്ടോ നിരോധനം, രോഷം പുകയുന്നു

ബെംഗളൂരു - മൈസൂരു സൂപ്പര്‍ റോഡിലെ ബൈക്ക്-ഓട്ടോ നിരോധനം, രോഷം പുകയുന്നു

മലപ്പുറത്ത് നിന്ന് ചന്ദനം കടത്തി, 150 കി.മി പിന്തുടർന്ന് പിടികൂടി കോയമ്പത്തൂർ പൊലീസ്

മലപ്പുറത്ത് നിന്ന് ചന്ദനം കടത്തി, 150 കി.മി പിന്തുടർന്ന് പിടികൂടി കോയമ്പത്തൂർ പൊലീസ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021