സൗന്ദര്യ സംരക്ഷണത്തിനായി പണ്ട് മുൽക്കേ ഉപയോഗിച്ചു വരുന്ന ചേരുവകയാണ് കടലപ്പൊടി. എണ്ണമയമുള്ള ചർമ്മത്തിന് കടലമാവ് ഒരു മികച്ച ക്ലെൻസറാണ്. ചർമ്മത്തിലെ അധിക എണ്ണ ആഗിരണം ചെയ്യാൻ സഹായിക്കുന്നു. ഇത് ഈർപ്പം നിയന്ത്രിക്കുന്നതിലൂടെ ചർമ്മത്തെ മൃദുലമാക്കുന്നു. മുഖകാന്തി വർദ്ധിപ്പിക്കുന്നതിന് വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന കടലമാവ് കൊണ്ടുള്ള രണ്ട് തരം ഫേസ് പാക്കുകൾ പരിചയപ്പെടാം…
ഒന്ന്…
വേണ്ട ചേരുവകൾ…
കടലപ്പൊടി 2 ടേബിൾ സ്പൂൺ
മഞ്ഞൾ 1 ടേബിൾ സ്പൂൺ
പാൽ പാട 2 ടേബിൾ സ്പൂൺ
തയ്യാറാക്കുന്ന വിധം…
കടലപ്പൊടിയിൽ മഞ്ഞളും പാൽ പാടയും ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഈ മിശ്രിതം മുഖത്തും കഴുത്തിലും പുരട്ടുക. പകുതി ഉണങ്ങുമ്പോൾ കഴുകി വൃത്തിയാക്കിയ ശേഷം ചർമ്മത്തിന് യോജിച്ച ഒരു മോയിസ്ചറൈസർ ഉപയോഗിക്കാം. തിളങ്ങുന്ന ചർമ്മത്തിനും മുഖത്തിന് തിളക്കം നൽകാനും പതിവായി ഈ പാക്ക് ഉപയോഗിക്കാം.
രണ്ട്…
വേണ്ട ചേരുവകൾ
കടലപ്പൊടി 2 ടേബിൾ സ്പൂൺ
റോസ് വാട്ടർ 2 ടേബിൾ സ്പൂൺ
തയ്യാറാക്കുന്ന വിധം…
ശുദ്ധമായ ചർമ്മം ലഭിക്കാനും സോപ്പിന് പകരം ഉപയോഗിക്കാനും റോസ് വാട്ടർ കടലപ്പൊടിയിൽ കലർത്തി തയ്യാറാക്കുന്ന മിശ്രിതം ഉപയോഗിക്കുക. വീട്ടിലുണ്ടാക്കുന്ന ഈ ഫേസ് പാക്ക് ചർമ്മത്തിന് നിറം വർദ്ധിക്കാനും സഹായകമാണ്.