ന്യൂഡൽഹി> സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ഡൽഹിയിലെ നവീകരിച്ച ട്രാവൻകൂർ പാലസ് വെള്ളിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനംചെയ്യും.വൈകിട്ട് അഞ്ചിന് നടക്കുന്ന ചടങ്ങിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ അധ്യക്ഷനാകും. അത്യാധുനിക സൗകര്യങ്ങളോടെയുള്ള ഇവിടം ഡൽഹി മലയാളികൾക്കായുള്ള സാംസ്കാരിക കേന്ദ്രം കൂടിയായും മാറും. കേരള ഹൗസിന്റെ ഔദ്യോഗിക വെബ്സൈറ്റിന്റെ ഉദ്ഘാടനവും നടക്കും.23.8 കോടി രൂപയാണ് നവീകരണത്തിനായി ചെലവഴിച്ചത്. നഗരഹൃദയത്തിലെ 2060 ചതുരശ്ര മീറ്ററിലാണ് കൊളോണിയൽ വാസ്തുശിൽപ്പ ശൈലിയിൽ പാലസിന്റെ രൂപകൽപ്പന.