• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, July 1, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

സർക്കാർ നൽകിയ മത്സ്യബന്ധനവള്ളങ്ങൾ നീറ്റിലിറക്കി; മന്ത്രി വി അബ്‌ദുറഹിമാൻ ഫ്ലാഗ് ഓഫ് ചെയ്‌‌തു

by Web Desk 04 - News Kerala 24
August 4, 2023 : 1:10 pm
in Kerala, News
Reading Time: 1 min read
0
A A
0
സർക്കാർ നൽകിയ മത്സ്യബന്ധനവള്ളങ്ങൾ നീറ്റിലിറക്കി; മന്ത്രി വി അബ്‌ദുറഹിമാൻ ഫ്ലാഗ് ഓഫ് ചെയ്‌‌തു

താനൂർ> സംസ്ഥാനത്തെ സഹകരണ സംഘങ്ങൾക്ക് നൽകിയ ആധുനിക സൗകര്യങ്ങളോടുകൂടിയ മത്സ്യബന്ധനവള്ളങ്ങൾ നീറ്റിലിറക്കി. താനൂർ ഹാർബറിൽ നടന്ന ചടങ്ങിൽ മന്ത്രി വി അബ്‌ദു‌റഹിമാൻ ഫ്ലാഗ് ഓഫ് ചെയ്‌തു. പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് ലാഭകരമായ മത്സ്യബന്ധനം നടത്തുന്നതിനായാണ് ആധുനിക സൗകര്യങ്ങളോടുകൂടിയ വള്ളങ്ങൾ നൽകിയതെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ 10 മത്സ്യബന്ധന യാനങ്ങളിൽ മൂന്നെണ്ണം മലപ്പുറം ജില്ലയിലാണ്. അതിൽ രണ്ടെണ്ണം താനൂരിലും. വരും സമയങ്ങളിൽ കൂടുതൽ സംഘങ്ങൾക്ക് യാനങ്ങൾ നൽകുകയാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും മന്ത്രി കൂട്ടിചേർത്തു.ചടങ്ങിൽ മത്സ്യഫെഡ് ഡയറക്‌ട‌ർ പി പി സൈതലവി അധ്യക്ഷനായി. മത്സ്യഫെഡ് ജില്ലാ മാനേജർ മനോജ് റിപ്പോർട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം നാസർ പോളാട്ട്, നഗരസഭ കൗൺസിലർ പി ടി അക്ബർ, സമദ് താനാളൂർ, കെ ടി ശശി, കെ പി സൈനുദ്ദീൻ, സഹകരണ സംഘം പ്രസിഡന്റുമാരായ എം പി മുഹമ്മദ് സറാർ, സെയ്‌തുമോൻ എന്നിവർ സന്നിഹിതരായിരുന്നു. പൊന്നാനി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്‌ടർ പി കെ രഞ്ജിനി സ്വാഗതം പറഞ്ഞു.

ഉണ്യാൽ തേവർകടപ്പുറം- ചീരാൻകടപ്പുറം മത്സ്യ സഹകരണ സംഘം, താനൂർ ടൗൺ മത്സ്യത്തൊഴിലാളി ക്ഷേമ സഹകരണ സംഘം എന്നിവർക്കാണ് താനൂരിൽ യാനങ്ങൾ ലഭിച്ചത്. പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് പ്രത്യേക പരിഗണന നൽകി 1.57കോടി ചെലവ് വരുന്ന വള്ളമാണ് നൽകിയത്. ഹൈഡ്രോളിക് സംവിധാനത്തിലാണ് ബോട്ട് പ്രവർത്തിക്കുന്നത്. 200 നോട്ടിക്കൽ മൈൽ വരെ മത്സ്യബന്ധനം നടത്താനുള്ള ലൈസൻസ് അടക്കം സർക്കാർ അനുവദിച്ചിട്ടുണ്ട്.

കൊച്ചിൻ ഷിപ്പിയാർഡിനു കീഴിൽ ഉഡുപ്പിക്കു സമീപമുള്ള മാൽപ്പേ യാർഡിൽ നിന്നും ആധുനിക രീതിയിലുള്ള ചൂണ്ടയും ഗിൽനെറ്റ് വലകളും വള്ളത്തിൽ ഘടിപ്പിച്ചിട്ടുണ്ട്. ലോങ്ലൈനർവിഞ്ച്, ഗിൽനെറ്റ് ഹോളർ, അത്യാധുനിക സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന ജിപിഎസ് ഉൾപ്പെടെയുള്ള ആശയവിനിമയ ഉപകരണങ്ങൾ, ദുരന്ത മുന്നറിയിപ്പ്, മാഗ്നെറ്റിക് കോമ്പസ് എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. മറ്റു വള്ളങ്ങളുടെ ഗതി ഓട്ടോമാറ്റിക്കായി ചൂണ്ടിക്കാണിക്കുന്ന സൗകര്യവുമുണ്ട്. 22.70 മീറ്റർ നീളവും, 6.40 മീറ്റർ വീതിയുമുണ്ട് വള്ളത്തിന്. 10,000 ലിറ്റർ ശുദ്ധജലം സംഭരിക്കാൻ ശേഷിയുള്ള ടാങ്ക്, 70 ക്യൂബിക് മീറ്റർ ശേഷിയുള്ള മത്സ്യസംഭരണി, എട്ടുപേർക്ക് വിശ്രമിക്കാനുള്ള സൗകര്യം, അടുക്കള എന്നിവയും വള്ളത്തിലുണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പാലിൽ ഒരു നുള്ള് മഞ്ഞൾ ചേർത്ത് കുടിക്കുന്നത് ശീലമാക്കൂ, ​ഗുണമിതാണ്

Next Post

വി ഡി സതീശനും കെ സുരേന്ദ്രനും ഒരേ അഭിപ്രായം; വിശ്വാസമെന്ന പേരിൽ ബിജെപി വർഗീയത പ്രചരിപ്പിക്കുന്നു: എം വി ഗോവിന്ദൻ

Related Posts

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

March 5, 2026
Next Post
വി ഡി സതീശനും കെ സുരേന്ദ്രനും ഒരേ അഭിപ്രായം; വിശ്വാസമെന്ന പേരിൽ ബിജെപി വർഗീയത പ്രചരിപ്പിക്കുന്നു: എം വി ഗോവിന്ദൻ

വി ഡി സതീശനും കെ സുരേന്ദ്രനും ഒരേ അഭിപ്രായം; വിശ്വാസമെന്ന പേരിൽ ബിജെപി വർഗീയത പ്രചരിപ്പിക്കുന്നു: എം വി ഗോവിന്ദൻ

മകൾ എബിവിപിയിൽ അം​ഗത്വമെടുത്തില്ല; തിരുവനന്തപുരത്ത് റിട്ട. എസ് ഐയുടെ വീടും വാഹനങ്ങളും അടിച്ചു തകർത്തു

മകൾ എബിവിപിയിൽ അം​ഗത്വമെടുത്തില്ല; തിരുവനന്തപുരത്ത് റിട്ട. എസ് ഐയുടെ വീടും വാഹനങ്ങളും അടിച്ചു തകർത്തു

ഡ്രൈഡേയിൽ കൊ​ല്ലത്ത് വ്യാപക പരിശോധന, 17 പേർ അറസ്റ്റിൽ

ഡ്രൈഡേയിൽ കൊ​ല്ലത്ത് വ്യാപക പരിശോധന, 17 പേർ അറസ്റ്റിൽ

പോപ്പുലർ ഫ്രണ്ട് ആക്രമണങ്ങൾക്ക് സഹായം നൽകുന്നത് സി.പി.ഐ.എമ്മെന്ന് കെ. സുരേന്ദ്രൻ

ശബരിമല സമരത്തിൽ തല്ല് കൊണ്ടത് നമ്മൾ, നേട്ടമുണ്ടാക്കിയത് മറ്റ് ചിലർ; ഇക്കുറി അങ്ങനെ ആകരുതെന്ന് സുരേന്ദ്രൻ

രാഹുൽ ഗാന്ധിക്ക് എം.പി സ്ഥാനം തിരികെ കിട്ടും; തെരഞ്ഞെടുപ്പിൽ മത്സരിക്കാം

രാഹുൽ ഗാന്ധിക്ക് എം.പി സ്ഥാനം തിരികെ കിട്ടും; തെരഞ്ഞെടുപ്പിൽ മത്സരിക്കാം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021