തിരുവനന്തപുരം > രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വ ചലച്ചിത്രമേളയുടെ പതിനഞ്ചാം പതിപ്പിന് വർണാഭമായ തുടക്കം. 1200 ൽ അധികം ഡെലിഗേറ്റുകളും പ്രമുഖഡോക്യുമെന്ററി, ചലച്ചിത്ര സംവിധാകരും ആദ്യദിനംമുതൽ മേളയുടെ ഭാഗമായി. കൈരളി തിയേറ്ററിൽ നടന്ന ചടങ്ങിൽ സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ ഉദ്‌ഘാടനം ചെയ്‌തു. പതിനഞ്ചുവർഷത്തിനകം ഇന്ത്യയിലെ ഏറ്റവും മികച്ച ഡോക്യുന്ററി, ഹ്രസ്വചിത്രമേളയായി ഐഡിഎസ്‌എഫ്‌എഫ്‌കെയ്‌ക്ക് മാറാൻ കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു.
കേരളത്തിൽ 2007 വരെ ഐഎഫ്‌എഫ്‌കെയുടെ ഭാഗമായാണ് ഡോക്യുമെന്ററികൾ പ്രദർശിപ്പിച്ചിരുന്നത്. ഡിജിറ്റൽ സാങ്കേതികവിദ്യയുടെ വികാസത്തോടെ ഡോക്യുമെന്ററികളുടെയും ഹ്രസ്വ ചിത്രങ്ങളുടെയും നിർമാണത്തിൽ കാര്യമായ പുരോഗതിയുണ്ടായി. ഈ പശ്‌ചാത്തലത്തിലാണ് ചലച്ചിത്രഅക്കാദമി രൂപീകരിച്ച് 10 വർഷമായപ്പോൾ ഡോക്യുമെന്ററികൾക്കും ഹ്രസ്വചിത്രങ്ങൾക്കും പ്രത്യേകമായി അന്താരാഷ്ട്രമേളകൾ അന്നത്തെ ഇടതുപക്ഷ മുന്നണി സർക്കാർ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ മന്ത്രി ആന്റണി രാജു അധ്യക്ഷനായി. സംവിധായകൻ ടി വി ചന്ദ്രൻ , മധുപാൽ, കുക്കൂ പരമേശ്വരൻ , ചലച്ചത്ര അക്കാദമി ചെയർമാൻ രഞ്‌ജിത്ത്, വൈസ് ചെയർമാൻ പ്രേംകുമാർ തുടങ്ങിയവർ സംസാരിച്ചു. ഫെസ്റ്റിവൽ കാറ്റലോഗ് ടി വി ചന്ദ്രൻ, ഫിക്ഷൻ വിഭാഗം ജൂറി ചെയർമാൻ കനു ബേലിനു നൽകി പ്രകാശിപ്പിച്ചു. ഡെയ്‌ലി ബുള്ളറ്റിൻ സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാൻ ഷാജി എൻ കരുണും പ്രകാശിപ്പിച്ചു. സാംസ്‌കാരിക സെക്രട്ടറി മിനി ആന്റണി സ്വാഗതവും ചലച്ചിത്ര അക്കാദമി സെക്രട്ടറി സി അജോയ് നന്ദിയും പറഞ്ഞു. തുടർന്ന് ഉദ്ഘാടന ചിത്രമായ ‘സെവൻ വിന്റേഴ്‌സ് ഇൻ ടെഹ്‌റാൻ’ പ്രദർശിപ്പിച്ചു. കൈരളി, ശ്രീ, നിള തിയേറ്ററുകളിലാണ് ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നത്. മേള