• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 11, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

മണിപ്പൂരില്‍ വെടിയൊച്ച നിലയ്ക്കുന്നില്ല ; ആയുധങ്ങള്‍ കവര്‍ന്നു , പൊലീസുകാരൻ കൊല്ലപ്പെട്ടു

by Web Desk 04 - News Kerala 24
August 5, 2023 : 6:33 am
in India, News
Reading Time: 1 min read
0
A A
0
മണിപ്പൂരില്‍ വെടിയൊച്ച നിലയ്ക്കുന്നില്ല ; ആയുധങ്ങള്‍ കവര്‍ന്നു , പൊലീസുകാരൻ കൊല്ലപ്പെട്ടു

ന്യൂഡൽഹി
: കേന്ദ്രആഭ്യന്തരമന്ത്രാലയം ആയുധം താഴെവയ്ക്കണമെന്ന് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും മണിപ്പൂരില്‍ വെടിയൊച്ച നിലയ്ക്കുന്നില്ല. സമാധാനീക്കത്തിന്റെ ഭാഗമായി കൊല്ലപ്പെട്ട കുക്കി വിഭാഗക്കാരുടെ കൂട്ടസംസ്‌കാരം പോലും മാറ്റിവച്ചിട്ടും സംഘര്‍ഷത്തിന് അയവില്ല. പടിഞ്ഞാറൻ ഇംഫാലിലെ മെയ്ത്തീ ഭൂരിപക്ഷ മേഖലയായ സെൻജാം ചിരാങ്ങിൽ പൊലീസുകാരൻ വെടിയേറ്റ്‌ മരിച്ചു. വില്ലേജ്‌ വളന്റിയർക്ക്‌ പരിക്കേറ്റു. കോത്രുക്‌, ഹരാവോതെൽ എന്നിവിടങ്ങളിലും സുരക്ഷാസേനയും ആയുധധാരികളുമായി വെടിവയ്‌പുണ്ടായി. ബിഷ്‌ണുപ്പുർ–- ചുരാചന്ദ്‌പ്പുർ അതിർത്തിയിൽ തടിച്ചുകൂടിയ അറുനൂറോളം പേരെ പിരിച്ചുവിടാൻ പൊലീസ്‌ കണ്ണീർവാതകം പ്രയോഗിച്ചു. 25 പേർക്ക്‌ പരിക്കുണ്ട്‌. ബിഷ്‌ണുപ്പുരിലെ തരക്‌ഹോങ്‌സാങ്‌ബിയിൽ വെടിവയ്‌പിൽ സ്‌ത്രീക്ക്‌ പരിക്കേറ്റു.വെള്ളിയാഴ്‌ച രണ്ട്‌ പൊലീസ്‌ ഔട്ട്‌പോസ്റ്റിലേക്ക്‌ ഒരു സംഘം ഇരച്ചുകയറി ആയുധങ്ങൾ തട്ടിയെടുത്തു.

കിരൻഫാബിയിലെയും തങ്‌ലവായിലെയും പൊലീസ്‌ ഔട്ട്‌പോസ്റ്റുകളിലാണ്‌ ആളുകൾ ഇരച്ചുകയറി യന്ത്രത്തോക്കുകൾ അടക്കം തട്ടിയെടുത്തത്‌. ഹെയ്‌ൻഗാങ്‌, സിങ്‌ജാമെയ്‌ പൊലീസ്‌ ഔട്ട്‌പോസ്റ്റുകളിലും ആയുധങ്ങൾ തട്ടിയെടുക്കാൻ ശ്രമമുണ്ടായെങ്കിലും സുരക്ഷാസേന പരാജയപ്പെടുത്തി. വ്യാഴാഴ്‌ച നരൻസേനയിലെ ഇന്ത്യൻ റിസർവ് ബറ്റാലിയൻ ക്യാമ്പിൽ ആളുകൾ കയറി ആയുധങ്ങൾ തട്ടിയെടുത്തിരുന്നു. 19,000 ബുള്ളറ്റ്‌, ഒരു എകെ 47 റൈഫിൾ, മൂന്ന്‌ ഗാട്ടക്‌ റൈഫിൾ, 195 സെൽഫ്‌ലോഡിങ്‌ റൈഫിൾ, അഞ്ച്‌ എംപി5 ഗൺ, പതിനാറ്‌ 9എംഎം പിസ്റ്റൾ, 25 ബുള്ളറ്റ്‌പ്രൂഫ്‌ ജാക്കറ്റ്‌, 125 ഹാൻഡ്‌ ഗ്രനേഡ്‌ എന്നിവ ആളുകൾ കൈക്കലാക്കി. സ്‌ത്രീകൾ ഉൾപ്പെടുന്ന സംഘമാണ്‌ പൊലീസ്‌ ഔട്ട്‌പോസ്റ്റുകളിലും മറ്റും അതിക്രമിച്ചുകയറി ആയുധങ്ങൾ തട്ടിയെടുക്കുന്നത്‌. കഴിഞ്ഞ രണ്ടുദിവസത്തെ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട്‌ 1047 പേരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ടെന്ന്‌ പൊലീസ്‌ അറിയിച്ചു.

129 ചെക്ക്‌പോസ്റ്റ്‌ സുരക്ഷയ്‌ക്കായി താഴ്‌വരയിലും കുന്നിൻപ്രദേശങ്ങളിലും സ്ഥാപിച്ചു. ഏഴ്‌ അനധികൃത ബങ്കർ തകർത്തു. വിവിധ സേനകൾ ഉൾപ്പെട്ട സംയുക്ത സംഘം പലയിടങ്ങളിലും തിരച്ചിൽ നടത്തിയതായി പൊലീസ്‌ അറിയിച്ചു. പടിഞ്ഞാറൻ ഇംഫാൽ, കിഴക്കൻ ഇംഫാൽ ജില്ലകളിൽ വെള്ളിയാഴ്‌ച ഏഴുമണിക്കൂർ നേരത്തേക്ക്‌ കർഫ്യൂവിൽ ഇളവുവരുത്തി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പാകിസ്താൻ പൊതുതെരഞ്ഞെടുപ്പിലേക്ക്; ദേശീയ അസംബ്ലി ആഗസ്റ്റ് ഒമ്പതിന് പിരിച്ചുവിടുമെന്ന് പ്രധാനമന്ത്രി

Next Post

രാഹുൽ ഗാന്ധിയുടെ എംപി സ്ഥാനം: ലോക്സഭ സെക്രട്ടേറിയേറ്റിന് കോൺഗ്രസ് കത്ത് നൽകി

Related Posts

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

March 5, 2026
Next Post
വെറുപ്പിനെതിരെയുള്ള സ്നേഹത്തിന്റെ വിജയം -കോൺഗ്രസ്

രാഹുൽ ഗാന്ധിയുടെ എംപി സ്ഥാനം: ലോക്സഭ സെക്രട്ടേറിയേറ്റിന് കോൺഗ്രസ് കത്ത് നൽകി

കുർബാന തർക്കം ; വത്തിക്കാൻ പ്രതിനിധി കൊച്ചിയിൽ

കുർബാന തർക്കം ; വത്തിക്കാൻ പ്രതിനിധി കൊച്ചിയിൽ

വ്യാജന്മാരെക്കൊണ്ട്​ പൊറുതിമുട്ടി; സ്റ്റാർട്ടപ്പുകളുടെ സഹായം തേടി ലോട്ടറി വകുപ്പ്

വ്യാജന്മാരെക്കൊണ്ട്​ പൊറുതിമുട്ടി; സ്റ്റാർട്ടപ്പുകളുടെ സഹായം തേടി ലോട്ടറി വകുപ്പ്

മൂക്കുകയറില്ലാ​​തെ ആംബുലൻസുകൾ:​ കമീഷൻ റിപ്പോർട്ട്​ ഗതാഗത വകുപ്പ്​ വെച്ചുപൂട്ടി

മൂക്കുകയറില്ലാ​​തെ ആംബുലൻസുകൾ:​ കമീഷൻ റിപ്പോർട്ട്​ ഗതാഗത വകുപ്പ്​ വെച്ചുപൂട്ടി

രാഹുൽ ‘യോ​ഗ്യ’നായതോടെ ദില്ലിയിൽ അതിവേ​ഗ നീക്കവുമായി കോൺ​ഗ്രസ്; ലക്ഷ്യം തിങ്കളാഴ്ച ലോക്സഭയിലേക്കുള്ള തിരികെവരവ്

രാഹുൽ 'യോ​ഗ്യ'നായതോടെ ദില്ലിയിൽ അതിവേ​ഗ നീക്കവുമായി കോൺ​ഗ്രസ്; ലക്ഷ്യം തിങ്കളാഴ്ച ലോക്സഭയിലേക്കുള്ള തിരികെവരവ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021