തിരുവനന്തപുരം > ഉയർന്ന പിഎഫ് പെൻഷൻ ഓപ്‌ഷൻ നൽകിയവർക്ക് അധികമായി പെൻഷൻ ഫണ്ടിലേക്ക് അടയ്‌ക്കേണ്ട തുകയുടെ വിവരങ്ങളും, തങ്ങൾ സമർപ്പിച്ച രേഖകളെ സംബന്ധിച്ച് വസ്‌തുതകളും അറിയാൻ അസവരം. ഇപിഎഫ് പോട്ടലിലാണ് ഇതിനുള്ള സൗകര്യമുള്ളത്.http://unifiedportal–mem.epfoindia.gov.in/memberInterfacePohw എന്ന ലിങ്ക് മുഖേന വെബ്‌സൈറ്റിൽ പ്രവേശിക്കാം. ഇതിൽ Track application status for Pension on Higher Wages എന്ന ഓപ്‌ഷൻ ക്ലിക്ക് ചെയ്യണം. തുറക്കുന്ന പേജിൽ Acknowledgement number, UAN (unified account number), PPO Number ഇവയിൽ ഒന്ന് രേഖപ്പെടുത്തി ക്യാപ്‌ചയും നൽകിയാൽ ഒടിപി (ഒൺ ടൈം പാസ്‌വേഡ്) ഇപിഎഫ്‌ഒയ്‌ക്ക് അംഗം നൽകിയിട്ടുള്ള ഫോൺ നമ്പരിൽ മെസേജായി ലഭിക്കും. ഈ ഒടിപി രേഖപ്പെടുത്തിയാൽ Track Application Status for Pension On Higher Wages എന്ന പേജ് തുറക്കും. ഇതിൽ Acknowledgement number, അംഗത്വ തിരിച്ചറിയൽ നമ്പർ (Member Id), സ്ഥാപനത്തിന്റെ പേര്, ഓപ്‌ഷൻ നൽകിയ തീയതി, ഓപ്‌ഷൻ നൽകിയ രേഖകളുടെ പിഡിഎഫ് രൂപം, ഓപ്‌ഷൻ സ്ഥാപനം അംഗീകരിച്ചിട്ടുണ്ടോ ഇല്ലയോ, ഈ നടപടി സ്ഥാപനം സ്വീകരിച്ച തീയതി, ഇതനുസരിച്ച് ലഭ്യമാക്കിയ രേഖകളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ അന്തിര രേഖകളും, അതിന്റെ അടിസ്ഥാനത്തിൽ ഓരോ മാസത്തിനും അംഗം അടയ്‌ക്കേണ്ട വിഹിത വ്യത്യാസവും പലിശയും ചേർത്ത തുക വിവരങ്ങളും അറിയാനാകും. തിരുവനന്തപുരം റിജ്യണൽ ഓഫീസിലാണ് കേരളത്തിൽനിന്നുള്ള ഉയർന്ന പെൻഷൻ ഓപ്‌ഷൻ നൽകിയവരുടെ വിവരങ്ങളുടെ ക്രോഡീകരണവും മറ്റ് നടപടികളും സ്വീകരിക്കുന്നത്.