ചണ്ഡീഗഢ്: വർഗീയ സംഘർഷത്തിൽ ആടിയലുഞ്ഞ ഹരിയാനയിൽ നിന്ന് മതസൗഹാർദത്തിന്റെ വാർത്തകളും പുറത്തുവരുന്നു. സർവ ഹരിയാന ഗ്രാമീണ ബാങ്കിലെ ജീവനക്കാരെ അക്രമാസക്തരായ ആൾക്കൂട്ടത്തിൽ നിന്ന് രക്ഷപ്പെടുത്തി കൊണ്ടുപോയത് ഒരു കൂട്ടം മുസ്ലിംയുവാക്കൾ താമസിക്കുന്ന ഭാഗത്തേക്കാണ്.തിങ്കളാഴ്ച ബാങ്കിന്റെ ബ്രാഞ്ച് മാനേജർ രവി ഗുപ്ത(40)ഹോഡലിലെ വീട്ടിലേക്ക് പോകുമ്പോഴാണ് ആൾക്കൂട്ടം വളഞ്ഞത്. അക്രമികൾ ഗുപ്തയെ മർദിക്കുകയും ബൈക്ക് കത്തിക്കുകയും ചെയ്തു. അതു കണ്ട സിംഗാറിലെ മുസ്‍ലിം സമുദായത്തിലെ പ്രായമായ മനുഷ്യൻ ഇടെപട്ടു. അദ്ദേഹം ഗുപ്തയെ ആൾക്കൂട്ടത്തിൽ നിന്ന് രക്ഷപ്പെടുത്തി ഒരു ക്ലിനിക്കിൽ കൊണ്ടുപോയി പ്രഥമ ശുശ്രൂഷ നൽകി. പിന്നീട് തന്റെ ഫോണിൽ ഗുപ്തയുടെ ഭാര്യെയ വിളിച്ച് വിവരമറിയിക്കുകയും ചെയ്തു.
പിനങ്വാൻ ബ്രാഞ്ചിൽ രണ്ട് വർഷം ഗുപ്തക്കൊപ്പം ജോലി ചെയ്്ത വിഷ്ണു ദത്ത് ശർമയോട് ഭാര്യ സഹായം തേടി. സിംഗാർ ബ്രാഞ്ചിലെ ബിസിനസ് കറസ്‌പോണ്ടന്റ് ഏജന്റ് മുഹമ്മദ് മുസ്തഫ, കാഷ്യർ മുഷ്താഖ് അഹമ്മദ് എന്നിവർക്ക് വിഷ്ണു വിവരങ്ങൾ കൈമാറി. അവർ മോട്ടോർ സൈക്കിളിൽ ക്ലിനിക്കിലെത്തി ഗുപ്തയെ കൂട്ടിക്കൊണ്ടുപോയി സുരക്ഷിത സ്ഥാനത്ത് എത്തിച്ചു.”തിങ്കളാഴ്ച വൈകീട്ട് 5.30 ന് ഒരു ജനക്കൂട്ടം എന്നെ തടഞ്ഞു. അവർ ആരുടെയോ പിന്നാലെ ഓടുകയായിരുന്നു. പെട്ടെന്ന്, ആരോ എന്റെ നേരെ ചൂണ്ടി അടിക്കാൻ പറയുകയായിരുന്നു. എന്നെ രക്ഷപ്പെടാൻ അനുവദിക്കരുെതന്നും അവർ ആക്രോശിച്ചു. അവർ എന്നെ ക്രൂരമായി ആക്രമിച്ചു.മൊബൈൽ ഫോണും 4000 രൂപയും നഷ്ടമായി. ബൈക്ക് കത്തിച്ച വിവരം പിന്നീടാണ് ഞാനറിഞ്ഞത്.”-ഗുപ്ത പറഞ്ഞു. വെള്ളിയാഴ്ചയാണ് ഗുപ്ത പൊലീസിൽ പരാതി നൽകിയത്.
സിങ്ഗർ ബ്രാഞ്ചിലെ അസിസ്റ്റന്റ് ബാങ്ക് മാനേജരായ കപിൽ ബൻസലിനെയും മുസ്തഫ സുരക്ഷിത സ്ഥാനത്തേക്ക് കൊണ്ടുപോയി. അപ്പോഴാണ് മാനേജരെ രക്ഷിക്കണമെന്ന സന്ദേശം ലഭിച്ചതെന്ന് ഈ 28 കാരൻ പറഞ്ഞു. ഉടൻ സ്ഥലത്തെത്തുകയായിരുന്നു.നൂഹിലെ അക്രമം സംബന്ധിച്ച് ബാങ്കിന്റെ വാട്സ് ആപ് ഗ്രൂപ്പിൽ വന്ന സന്ദേശം കാര്യമായി എടുത്തില്ലെന്നും എന്നാൽ വൈകീട്ട് ബാങ്കിനു സമീപം ആളുകൾ തടിച്ചു കൂടുന്നത് ശ്രദ്ധയിൽ പെട്ടെന്നും കപിൽ പറഞ്ഞു. മുസ്തഫയാണ് ആൾക്കൂട്ടത്തിൽ നിന്ന് രക്ഷപ്പെടുത്തിയത്. മുസ്തഫ ബൈക്കോടിച്ചു. ഞാൻ പിറകിൽ ഇരുന്നു.- കപിൽ കൂട്ടിച്ചേർത്തു.സിംഗാർ ബ്രാഞ്ചിലെ മറ്റൊരു അസിസ്റ്റന്റ് മാനേജരായ സഞ്ജയ് ഗോയൽ സംഘർഷ വിവരമറിഞ്ഞ് പെട്ടെന്ന് ബ്രാഞ്ചിലെത്തി. ബാങ്ക് ഉടൻ പൂട്ടിയിറങ്ങാനായിരുന്നു തീരുമാനം. അവിടെ നിന്ന് മുഹമ്മദ് മുഹ്സിൻ ആണ് കാറിൽ രക്ഷപ്പെടുത്തിയത്.