തൃശൂര്‍: തൃശൂരില്‍ ബൈക്ക് ട്രാന്‍സ്ഫോര്‍മറിലിടിച്ച് കാറ്ററിംഗ് ജീവനക്കാരായ യുവാക്കള്‍ക്ക് ദാരുണാന്ത്യം. പരിയാരം അങ്ങാടിയില്‍ ബൈക്ക് ട്രാന്‍സ്ഫോര്‍മറിന്റെ കാലില്‍ ഇടിച്ച കയറിയാണ് ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കള്‍ മരിച്ചത്. വെള്ളിയാഴ്ച രാത്രി പത്തരയോടെയാണ് അപകടമുണ്ടായത്. കുറ്റിക്കാട് തുമ്പരത്കുടിയില്‍ വീട്ടില്‍ മോഹന്റെ മകന് രാഹുല്‍ (24), മുണ്ടന്മാണി വീട്ടില്‍ സോജന്റെ മകന് സനല്‍ (21) എന്നിവരാണ് മരിച്ചത്.
അപകടത്തിന് പിന്നാലെ ഇരുവരേയും ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഇരുവരും കാറ്ററിങ് സ്ഥാപനത്തിലെ ജീവനക്കാരാണ്. ചാലക്കുടിയില്‍നിന്ന് കുറ്റിക്കാട്ടേക്ക് മടങ്ങുമ്പോള്‍ പരിയാരം അങ്ങാടിയില്‍ വച്ചായിരുന്നു അപകടമുണ്ടായത്. പരിക്കേറ്റ യുവാക്കളെ നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്. അപകടത്തില്‍ രണ്ട് പേര്‍ക്കും തലയ്ക്ക് അടക്കം ഗുരുതര പരിക്കുകളാണ് സംഭവിച്ചത്. ബൈക്കിന്റെ അമിത വേഗതയാണ് അപകടക കാരണമെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്.