കണ്ണൂര്‍: കണ്ണൂരില്‍ ബസില്‍ യുവതികളോട് അപമര്യാദയായി പെരുമാറിയ യുവാവ് കസ്റ്റഡിയില്‍. കണ്ണൂര്‍ പയ്യന്നൂരില്‍ ഇന്ന് രാവിലെയാണ് സംഭവമുണ്ടായത്. ചെറുകുന്ന് സ്വദേശി അരുണ്‍ കുമാറാണ് കസ്റ്റഡിയിലുള്ളത്. മാട്ടൂല്‍ പയ്യന്നൂര്‍ റൂട്ടിലോടുന്ന സ്വകാര്യ ബസില്‍ വെച്ചാണ് യുവാവ് പെണ്‍കുട്ടികളോട് മോശമായ രീതിയില്‍ പെരുമാറിയത്. ഇത് ശ്രദ്ധയില്‍പ്പെട്ട ബസിലുണ്ടായിരുന്ന യാത്രക്കാരും ബസ് ജീവനക്കാരും ചേര്‍ന്ന് യുവാവിനെ പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.