കോഴിക്കോട്: അയ്യായിരം രൂപ കൈക്കൂലി വാങ്ങിയ കേസില്‍ ശിക്ഷിക്കപ്പെട്ട ചേവായൂര്‍ മുന്‍ സബ് രജിസ്ട്രാര്‍ കൊയിലാണ്ടി എടക്കുളം പി.കെ ബീനയെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു. ആധാരം എഴുത്തുകാരനായ ടി.ഭാസ്കരനോട് രജിസ്ട്രേഷന് പൂര്‍ത്തിയാക്കാന്‍ 5000 രൂപ ആവശ്യപ്പെടുകയായിരുന്നു. ഇല്ലെങ്കില്‍ ആധാരം റദ്ദ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതിനിടെ പകുതി പണം വാങ്ങിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഇദ്ദേഹം വിജിലന്‍സില്‍ പരാതിപ്പെടുകയായിരുന്നു. അന്വേഷണത്തില്‍ ഇവര്‍ കുറ്റക്കാരിയാണെന്ന് വിജിലന്‍സ് കോടതി 2020-ല്‍ കണ്ടെത്തിയിരുന്നു. ഏഴ് വര്‍ഷം കഠിന തടവും അഞ്ച് ലക്ഷത്തി അയ്യായിരം രൂപ പിഴയും വിധിച്ചിരുന്നു.