തിരുവനന്തപുരം: തിരുവനന്തപുരത്ത് സിപിഐ നേതാവിനെ പുറത്താക്കി. കുന്നത്തുകാലില്‍ അഞ്ചുവയസുകാരിയെ ലൈംഗീകമായി പീഡിപ്പിച്ചതിനാണ് പുറത്താക്കിയത്. രക്ഷിതാക്കള്‍ പരാതി നല്കാതിരിക്കാന് ഇടനില നിന്ന സിപിഐ ഏര്യാ കമ്മിറ്റി അംഗത്തെയും പുറത്താക്കി. വെള്ളറട ഏരിയ കമ്മിറ്റി അംഗവും,പെരുങ്കിടവിള ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ വിനോദിനെയാണ് പുറത്താക്കിയത്. കേസിലെ പ്രതിയായ വിശ്വംഭരനില്‍ നിന്ന് വിനോദ് പണം കൈപ്പറ്റിയെന്നും ആരോപണം ഉയര്‍ന്നിരുന്നു. പ്രതി വിശ്വംഭരന് ഇപ്പോഴും ഒളിവിലാണ്.