കോഴിക്കോട്: അമിത് ഷാ പരാജയം, മൂന്ന് ദിവസം മണിപ്പൂരില്‍ തങ്ങിയിട്ടും കലാപം ഉണ്ടായെന്ന് കെ മുരളീധരന്. ഏക സിവില്‍ കോഡ് തടയാനും മണിപ്പൂര്‍ നരഹത്യ തടയാനും ഒരുമിച്ച് നില്‍ക്കണം. വോട്ട് ബാങ്ക് രാഷ്ട്രീയമായി കാണരുത്. മോദിയുടെ പാര്‍ട്ടികള്‍ക്ക് സംഗീതം പകരുന്ന ചിലരുണ്ടെന്നും കെ മുരളീധരന് പറഞ്ഞു. രാഹുല്‍ ഗാന്ധി സഭയില്‍ എത്തുന്നത് ആശ്വാസകരമാണ് . ഏക സിവില്‍ കോഡിനെതിരെ കെപിസിസിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ജനസദസില്‍ സംസാരിക്കുകയായിരുന്നു മുരളീധരന്. രാഹുലിനെ പുറത്ത് നിര്‍ത്തി ഇന്ത്യ ഭരിക്കാമെന്ന മോഹം സുപ്രിം കോടതി ഇല്ലാതാക്കിയെന്നും അദ്ദേഹം പറഞ്ഞു.