കൊച്ചി: 17 വയസുകാരി മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്ത കേസില്‍ പ്രതിക്ക് 18 വര്‍ഷം കഠിനടവും 1,20,000 രൂപ പിഴയും. കങ്ങരപ്പടി പള്ളങ്ങാട്ടുമുകള്‍ പട്ടാശ്ശേരി വീട്ടില്‍ സിബിയെയാണ് (23) എറണാകുളം പോക്സോ കോടതി ജഡ്ജി കെ സോമന് ശിക്ഷിച്ചത്. 2020 മാര്‍ച്ച് മാസത്തില്‍ ആയിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. കൂട്ടുകാരിയോടൊപ്പം സ്കൂളിലേക്ക് പോവുകയായിരുന്നു പെണ്‍കുട്ടിയെ കളമശ്ശേരി കങ്ങരപ്പടി ഭാഗത്ത് വച്ച് പ്രതി കയ്യില്‍ കയറിപ്പിടിക്കുകയും ചീത്ത വിളിക്കുകയും യൂണിഫോം കോട്ടിന്റെ പോക്കറ്റില്‍ സൂക്ഷിച്ചിരുന്ന നോട്ട്സ് എഴുതിയ പേപ്പറുകള്‍ മറ്റുള്ളവര്‍ കാണുക ബലമായി എടുത്ത് കീറിക്കളയുകയും ചെയ്തു.
ഇതിന്റെ മനോവിഷമത്താലും ഇയാള്‍ പിന്നാലെ വീട്ടിലെത്തി ഉപദ്രവിക്കുമെന്ന ഭയം കാരണവും പെണ്‍കുട്ടി അന്ന് വൈകുന്നേരം ഏഴ് മണിയോടെ ശരീരത്തില്‍ മണ്ണെണ്ണ ഒഴിച്ച് സ്വയം തീ കൊളുത്തുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ് നാല് ദിവസം ആശുപത്രിയില്‍ കഴിഞ്ഞ ശേഷമാണ് പെണ്‍കുട്ടി മരിച്ചത്.യുവാവ് ഉപദ്രവിക്കുമ്പോള്‍ സാക്ഷിയായിരുന്ന കൂട്ടുകാരിയുടെ മൊഴിയാണ് കേസില്‍ നിര്‍ണായകമായത്.