തിരുവനന്തപുരം: താനൂര്‍ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് ദുരൂഹ വാര്‍ത്തകള്‍ പുറത്തുവരുന്ന സാഹചര്യത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തി സത്യാവസ്ഥ കണ്ടെത്തണമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന് എം.പി. പോലീസുകാര്‍ പ്രതിസ്ഥാനത്ത് വരുന്ന കേസില്‍ മറ്റൊരു പോലീസ് ഏജന്‍സി അന്വേഷിച്ചാല്‍ സത്യം പുറത്തുവരില്ലെന്നും സുധാകരന് പറഞ്ഞു. അമിത ലഹരി ഉപയോഗിച്ചതിന്റെ ഫലമായി അസ്വസ്ഥകള്‍ പ്രകടിപ്പിച്ച് കുഴഞ്ഞു വീണതിനെ തുടര്‍ന്നാണ് താമിര്‍ ജിഫ്രി മരിച്ചതെന്നാണ് താനൂര്‍ പോലീസ് ഭാഷ്യം. പോസ്റ്റ്മോര്‍ട്ടം റിപ്പോട്ടില്‍ മര്‍ദനം ഏറ്റതായി സ്ഥിരീകരിക്കുന്നുണ്ട്.