സംസ്ഥാന വിജിലൻസിന് കേന്ദ്രസർക്കാർ ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കാമെന്ന് ഹൈക്കോടതി. അഴിമതി നിരോധന നിയമപ്രകാരവും അതുമായി ബന്ധപ്പെട്ട ഐപിസി ആക്റ്റും ഉപയോഗിച്ച് കേസ് എടുക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. കേസ് രജിസ്റ്റർ ചെയ്ത കുറ്റപത്രം സമർപ്പിക്കുന്നതിന് വിജിലൻസ് മാനുവൽ തടസമില്ല,
മാനുവൽ അന്വേഷണം നടത്താനുള്ള മാർഗരേഖ മാത്രം. കേന്ദ്രസർക്കാർ ഉദ്യോഗസ്ഥർക്കെതിരെ കേന്ദ്ര ഏജൻസികൾക്ക് മാത്രമേ കേസെടുക്കാനാവൂ എന്ന് നിയമമില്ല. തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്തിലെ ഭവന നിർമ്മാണ പദ്ധതിയിലെ അഴിമതിയുമായി ബന്ധപ്പെട്ട ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. അതേസമയം നോർത്ത് മലബാർ ഗ്രാമീൺ ബാങ്കിലെ ഉദ്യോഗസ്ഥരെ കേസിൽ നിന്ന് ഒഴിവാക്കിയ കോട്ടയം വിജിലൻസ് കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ഉദ്യോഗസ്ഥരോട് വിചാരണ നേരിടാനും കോടതി ഉത്തരവിട്ടു.