തിരുവനന്തപുരം > അന്തരിച്ച മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഉമ്മൻചാണ്ടിയുടെ കുടുംബാംഗങ്ങൾ നിയമസഭ സന്ദർശിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ, സ്പീക്കർ എ എൻ ഷംസീർ എന്നിവർ കുടുംബാംഗങ്ങളെ സ്വീകരിച്ചു. ഉമ്മൻചാണ്ടിയുടെ മകൾ മറിയ ഉമ്മൻ, മകൻ ചാണ്ടി ഉമ്മൻ, മകളുടെ മകൻ എന്നിവരാണ് സന്ദർശിച്ചത്.