ലഖ്നോ: സയ്യിദ് മോദി ഇന്റർനാഷനൽ സൂപ്പർ 300 ബാഡ്മിന്റൺ ടൂർണമെന്റിൽ ഇന്ത്യൻ താരം പി.വി. സിന്ധുവിന് കിരീടം. ഫൈനലിൽ സ്വന്തം നാട്ടുകാരിയായ മാളവിക ബാൻസോദിനെയാണ് സിന്ധു പരാജയപ്പെടുത്തിയത്. സ്കോർ: 21-13, 21-16. സെമി ഫൈനലിൽ അഞ്ചാം സീഡ് റഷ്യയുടെ ഇവ്ജനിയ കൊസെറ്റ്സ്കയയെയാണ് സിന്ധു നേരിട്ടത്. മത്സരത്തിനിടെ റഷ്യൻ താരം പരിക്കേറ്റ് പിന്മാറിയിരുന്നു.