ഗാന്ധിനഗര്‍: 2024 ലോക്സഭ തെരഞ്ഞെടുപ്പില്‍ ഗുജറാത്തില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കുമെന്ന് എഎപി. ‘ഇന്ത്യ’ സഖ്യത്തിന്റെ ഭാഗമായതിനാല്‍ ഇരു പാര്‍ട്ടികളും തമ്മില്‍ സീറ്റ് ധാരണയുണ്ടാക്കുന്നത് സാധ്യമാണെന്ന് എഎപി ഗുജറാത്ത് സംസ്ഥാന കണ്‍വീനര്‍ ഇസുദാന്‍ ഗദ്വി പറഞ്ഞു. ‘ എഎപിയും കോണ്‍ഗ്രസും ഇന്ത്യ സഖ്യത്തിന്റെ ഭാഗമാണ്. ഗുജറാത്തിലും ഇത് ഗുജറാത്തിലും നടപ്പിലാക്കും. ചര്‍ച്ചകള്‍ പ്രാഥമിക ഘട്ടത്തിലാണ്. സീറ്റ് ധാരണയുടെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസും എഎപിയും സഖ്യമായി മത്സരിക്കും എന്നത് ഉറപ്പാണ്’- അദ്ദേഹം പറഞ്ഞു. ‘എല്ലാം ആസൂത്രണം ചെയ്തത് പോലെ നടന്നാല്‍ വരുന്ന തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഗുജറാത്തില്‍ നിന്ന് 26 സീറ്റ് കിട്ടില്ല.’- അദ്ദേഹം പറഞ്ഞു.