കോഴിക്കോട്: സ്പീക്കറുടെ വിവാദപരാമര്‍ശം എന്തുകൊണ്ട് പ്രതിപക്ഷം നിയമസഭയില്‍ ചര്ച്ചാവിഷയമാക്കുന്നില്ലെന്ന് ബിജെപി സംസ്ഥാന ജന.സെക്രട്ടറി എം.ടി.രമേശ്. മിത്ത് വിവാദത്തില്‍ സ്പീക്കര്‍ എ.എന്‍.ഷംസീറിന്റെ പ്രസംഗത്തിനെതിരെ പത്തിന് ബിജെപി നിയമസഭാ മാര്‍ച്ച് നടത്തും. സ്പീക്കര്‍ മാപ്പു പറയുന്നതുവരെ പ്രക്ഷോഭം തുടരും. 13നു ശേഷം സംസ്ഥാന വ്യാപക പ്രതിഷേധ സമരങ്ങള്‍ നടത്തുമെന്നും എം.ടി.രമേശ് പറഞ്ഞു.
കോണ്‍ഗ്രസ് എന്തിനാണ് സ്പീക്കര്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുന്നത്? നേരത്തെ ശ്രീരാമകൃഷ്ണനെതിരെ പ്രതിപക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവന്നിരുന്നു. എന്നാല്‍, അതിനേക്കാള്‍ ഗുരുതരമായ കുറ്റം ചെയ്ത എ.എന്‍. ഷംസീറിനെതിരെ അവര്‍ ഒന്നും ചെയ്യുന്നില്ല. കോണ്‍ഗ്രസ് ഒരേസമയം വേട്ടക്കാരനൊപ്പം ഓടുകയും ഇരക്കൊപ്പം നില്‍ക്കുകയും ചെയ്യരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.