പലതരം പോഷകങ്ങള്‍ നമ്മുടെ ശരീരത്തിന് അനിവാര്യമാണ്. നാം കഴിക്കുന്ന ഭക്ഷണങ്ങളില്‍ നിന്നും ലഭിക്കുന്ന പോഷകങ്ങള്‍ നമ്മുടെ ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തെ സ്വാധീനിക്കുന്നു. നമ്മുടെ ശരീരത്തിന് ഏറെ ആവശ്യമായ വിറ്റാമിനുകളില്‍ ഒന്നാണ് വിറ്റാമിന്‍-ഡി. വിറ്റാമിന്‍-ഡി യുടെ കുറവ് മൂലം നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാവാം. ഇതിന്റെ കുറവ് ശരീരത്തില്‍ പലവിധ രോഗസാധ്യതകള്‍ മത്രമല്ല വിഷാദത്തിനും ഉല്‍ക്കണ്ഠകളും വരെ കാരണമാകുമെന്ന് പറയപ്പെടുന്നു.
നാം കഴിക്കുന്ന ഭക്ഷണങ്ങളില്‍ നിന്നും മറ്റു സ്രോതസ്സുകളില്‍ നിന്നുമെല്ലാം ശരീരത്തിന് വേണ്ടത്ര പോഷകങ്ങള്‍ ലഭിക്കാതെ വരുമ്പോഴാണ് ഇത്തരത്തില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നത്. ഭക്ഷണങ്ങളില്‍ നിന്നു മാത്രമല്ല, സൂര്യപ്രകാശത്തില്‍ നിന്നും നമ്മുടെ ശരീരത്തില്‍ നേരിട്ട് ലഭിക്കുന്ന ഒരു പോഷകം കൂടിയാണ് വിറ്റാമിന്‍ ഡി. എന്നാല്‍, ഇന്ന് പലരും വിറ്റാമിന്‍ ഡിയുടെ കുറവ് മൂലം പല ആരോഗ്യ പ്രശ്‌നങ്ങളും നേരിടുന്നു.