• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 20, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Business

എണ്ണക്കമ്പനികൾക്ക് ഇപ്പോൾ കിട്ടുന്നത് വന്‍ ലാഭം; പെട്രോൾ ഡീസൽ വിലയിൽ ഉടൻ വരാനിരിക്കുന്ന ആ മാറ്റമെന്ത്?

by Web Desk 06 - News Kerala 24
August 8, 2023 : 9:25 am
0
A A
0
യുഎഇയില്‍ പെട്രോളിനും ഡീസലിനും വില കുറച്ചു

ന്യൂഡല്‍ഹി: അന്താരാഷ്ട്ര വിപണിയില്‍ അസംസ്കൃത എണ്ണവില കുറഞ്ഞതിനാല്‍ നിലവില്‍ പെട്രോളിയം കമ്പനികള്‍ വില്‍ക്കുന്ന ഓരോ ലിറ്ററിനും ഏതാണ്ട് പത്ത് രൂപയോളം ലാഭമാണ് കമ്പനികള്‍ക്ക് ലഭിക്കുന്നതെന്ന് ഈ രംഗത്തെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ ഇന്ധനങ്ങളിന്മേലുള്ള നികുതി ഉടനെ കുറയ്ക്കാന്‍ സാധ്യതയില്ലാത്തതിനാല്‍ വിലയില്‍ കാര്യമായ കുറവ് വരാന്‍ സാധ്യതയില്ലെന്നാണ് വിലയിരുത്തല്‍. നിലവില്‍ ഇന്ധന നികുതി കുറച്ചിട്ട് ഒരു വര്‍ഷത്തിലധികമായി.

ഉയര്‍ന്നു നില്‍ക്കുന്ന ഇന്ധന വില നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ദ്ധനവില്‍ വലിയ സ്വാധീനം ചെലുത്തുന്നുണ്ട്. പൊതുമേഖലാ എണ്ണക്കമ്പനികളായ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍, ഭാരത് പെട്രോളിയം കോര്‍പറേഷന്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍ എന്നിവയ്ക്ക് ഈ സാമ്പത്തിക വര്‍ഷം ഒരു ലക്ഷം കോടി രൂപയുടെ പ്രവര്‍ത്തന ലാഭമുണ്ടാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. 2017 മുതല്‍ 2022 വരെയുള്ള സാമ്പത്തിക വര്‍ഷങ്ങളില്‍ ശരാശരി 60,000 കോടിയായിരുന്നു ഇത്. എന്നാല്‍ 2022ല്‍ 33,000 കോടിയായി പ്രവര്‍ത്തനം ലാഭം കുറഞ്ഞിരുന്നുവെന്നും ക്രിസില്‍ റിപ്പോര്‍ട്ട് വിശദമാക്കുന്നു.

പമ്പുകളിലൂടെ വില്‍ക്കുന്ന  ഓരോ ലിറ്റര്‍ പെട്രോളിലും ഡീസലിലും പൊതുമേഖലാ എണ്ണക്കമ്പനികള്‍ക്ക് എട്ട് മുതല്‍ ഒന്‍പത് രൂപ വരെ ലാഭമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇതിന് പുറമെയാണ് റിഫൈനിങ് മാര്‍ജിനിനുള്ള ലാഭം. അന്താരാഷ്ട്ര വിപണിയില്‍ അസംസ്‍കൃത എണ്ണയുടെ വില കുറഞ്ഞിട്ടും ആഭ്യന്തര ചില്ലറ വില്‍പന വില മാറ്റമില്ലാതെ തുടരുന്നതാണ് ഇപ്പോള്‍ എണ്ണക്കമ്പനികളുടെ ലാഭം കൂടാന്‍ കാരണം.

പെട്രോള്‍ പമ്പുകളിലൂടെ പെട്രോളും ഡീസലും വില്‍ക്കുന്നതില്‍ നിന്ന് ലഭിക്കുന്ന ലാഭത്തിന് പുറമെ അസംസ്കൃത എണ്ണയില്‍ നിന്ന് പെട്രോളിയം ഉത്പന്നങ്ങള്‍ വേര്‍തിരിച്ചെടുത്ത് വിതരണം ചെയ്യുമ്പോള്‍ ലഭിക്കുന്ന ലാഭമാണ് റിഫൈനിങ് മാര്‍ജിനായി എണ്ണക്കമ്പനികള്‍ക്ക് ലഭിക്കുക. അന്ത്രാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുറയുകയും ചില്ലറ വിപണിയില്‍ വില കൂടിത്തന്നെ തുടരുകയും ചെയ്യുന്നത് കൊണ്ട് രണ്ട് തരത്തിലും കമ്പനികള്‍ക്ക് ലാഭം വര്‍ദ്ധിക്കും. ബാരലിന് ശരാശരി 94 ഡോളറായി അന്താരാഷ്ട്ര വിപണിയില്‍ അസംസ്‍കൃത എണ്ണ വില മാറിയിട്ടും രാജ്യത്ത് 2022 മേയ് മാസത്തിന് ശേഷം ഇന്ധന വിലയില്‍ മാറ്റം വന്നിട്ടില്ല.

എന്നാല്‍ നേരത്തെ അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില ഉയര്‍ന്നിരുന്നപ്പോള്‍ ഇന്ധന വിലയില്‍ വലിയ വര്‍ദ്ധനവ് വരുത്താതിരുന്നതിലൂടെ വലിയ നഷ്ടമുണ്ടായിട്ടുണ്ടെന്നതാണ് ഇതിന്റെ മറുവാദം. വിലക്കയറ്റം പിടിച്ചുനിര്‍ത്താനും വിവിധ സംസ്ഥാനങ്ങളില്‍ തെരഞ്ഞടുപ്പ് നടക്കുന്ന വേളകളിലും ഇന്ധനവില പിടിച്ചുനിര്‍ത്തി സര്‍ക്കാറിനെ എണ്ണക്കമ്പനികള്‍ സഹായിച്ചിട്ടുണ്ട്.  അന്ന് പെട്രോള്‍, ഡീസല്‍ വിലയില്‍ കാര്യമായ വര്‍ദ്ധനവ് വരുത്താതെ പിടിച്ചുനിര്‍ത്തിയതിലൂടെ ഉണ്ടായ നഷ്ടം നികത്താന്‍ ഇപ്പോള്‍ വില കുറയ്ക്കാതെ എണ്ണക്കമ്പനികള്‍ അവസരം ഉപയോഗപ്പെടുത്തുകയാണെന്നും പറയപ്പെടുന്നു.

ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള പാദവര്‍ഷത്തില്‍ ഒരു ലിറ്റര്‍ പെട്രോള്‍ വില്‍ക്കുമ്പോള്‍ കമ്പനികള്‍ക്ക് ലഭിച്ചിരുന്ന ലാഭം ഏകദേശം ഒന്‍പത് രൂപയായാണ് കണക്കാക്കിയിരുന്നത്. ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള പാദത്തില‍ ഇത് 6.8 രൂപയായിരുന്നു. എന്നാല്‍  കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ 10.2 രൂപയുടെ നഷ്ടമായികുന്നു കമ്പനികള്‍ക്ക് വന്നിരുന്നതെന്നും കണക്കുകള് വിശദീകരിക്കുന്നുണ്ട്.

ഡീസല്‍ വിലയില്‍ ഏപ്രില്‍ – ജൂണ്‍ പാദത്തില്‍ ലാഭം 8.6 രൂപയാണ്. ജനുവരി – മാര്‍ച്ച് കാലയളവിനെ അപേക്ഷിച്ച് ലാഭത്തില്‍ 50 പൈസയുടെ വര്‍ദ്ധനവാണ് ഉണ്ടായത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഏപ്രില്‍ – ജൂണ്‍ കാലയളവില്‍ 12.50 രൂപയുടെ നഷ്ടം ഓരോ ലിറ്റര്‍ ഡീസലിലും കമ്പനികള്‍ക്ക് വന്നിരുന്നുവെന്നും കണക്കുകളിലുണ്ട്. നിലവില്‍ കമ്പനികള്‍ക്ക് പത്ത് രൂപയോളം കമ്പനികള്‍ക്ക് ഓരോ ലിറ്ററിലും ലാഭമാണ്. കമ്പനികള്‍ വില കുറയ്ക്കാന്‍ തയ്യാറാവുന്നില്ലെന്നതിന് പുറമെ ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ സാഹചര്യത്തില്‍ നികുതി കുറയ്ക്കാന്‍ സര്‍ക്കാര്‍ തയ്യാറാവുമെന്ന പ്രതീക്ഷയും ഉടനെ വേണ്ടെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പ്രവചിക്കുന്നത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സിദ്ധിഖിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു; ഇന്ന് മെഡിക്കല്‍ ബോര്‍ഡ് യോഗം ചേരും

Next Post

മോഷണം പതിവാകുന്നു; തക്കാളി തോട്ടങ്ങള്‍ക്ക് പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തി

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
ആന്ധ്രയില്‍ നിന്ന് 10 ടണ്‍ തക്കാളിയെത്തി ; വിലക്കയറ്റത്തില്‍ ഇടപെട്ട് സര്‍ക്കാര്‍

മോഷണം പതിവാകുന്നു; തക്കാളി തോട്ടങ്ങള്‍ക്ക് പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തി

മധ്യപ്രദേശില്‍ യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗവും വില്‍പ്പനയും ; പ്രതിയ്ക്ക് 71 വര്‍ഷം തടവ് ശിക്ഷ

പ്രത്യേകസമുദായത്തിന്റെ കെട്ടിടങ്ങൾ ഇടിച്ചു ‌നിരത്തുന്നത് അം​ഗീകരിക്കാനാകില്ല; പഞ്ചാബ് ഹരിയാന ഹൈക്കോടതി

തലസ്ഥാനത്ത് ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ച നിലയിൽ കണ്ടെത്തി ; ആത്മഹത്യയെന്ന് സംശയം

കടിപ്പിക്കാന്‍ ശ്രമിച്ചത് ഉഗ്രവിഷമുള്ള പാമ്പിനെക്കൊണ്ട്; കാട്ടാക്കട വധശ്രമത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

മണിപ്പൂർ വിഷയത്തിൽ ഇന്നും പാർലമെന്റ് സ്തംഭിച്ചു; പ്രതിപക്ഷം ഒളിച്ചോടുകയാണെന്ന് കേന്ദ്രം

അവിശ്വാസ പ്രമേയത്തിൽ 12മണിക്കൂറോളം ചർച്ച; ആറുമണിക്കൂർ 41 മിനിറ്റ് ബിജെപിക്ക്, ഒന്നേകാൽ മണിക്കൂർ കോൺ​ഗ്രസിന്

ആർക്കാകും 75 ലക്ഷം ; വിൻ വിൻ W 656 ലോട്ടറി നറുക്കെടുപ്പ് ഇന്ന്

സ്ത്രീ ശക്തി ലോട്ടറി ഫലം ഇന്നറിയാം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In