തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകളുടെ അനധികൃത പണമിടപാട് പുറത്തു വന്നതിന് തൊട്ടുപിന്നാലെ വന്ന വാർത്ത ” നിയമസഭാ നടപടികൾ വെട്ടിച്ചുരുക്കി ” എന്ന് കേന്ദ്ര മന്ത്രി വി.മുരളീധരൻ. കാര്യോപദേശക സമിതിയാണ് തീരുമാനമെടുത്തതെന്നും കേന്ദ്രമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.ഇതിലും മികച്ച ” സഹകരണാത്മക പ്രതിപക്ഷം ” എവിടെയുണ്ടാവും എന്നും അദ്ദേഹം ചോദിച്ചു. പാർലമെൻറിൽ സ്വയം പരിഹാസ്യരായി ” അദാനി അദാനി ” വിളിക്കുന്ന രാഹുൽ ഗാന്ധിയുടെ പാർട്ടിക്ക് നിയമസഭയിൽ “കർത്ത, കർത്ത” എന്ന് വിളിക്കാൻ നാവുപൊന്താത്തതെന്താണെന്നും അദ്ദേഹം ചോദിച്ചു.
കേന്ദ്ര മന്ത്രി വി. മുരളീധരന്റെ ഫേസ്ബുക്ക് പോസ്റ്റ്
മുഖ്യമന്ത്രിയുടെ മകളുടെ അനധികൃത പണമിടപാട് പുറത്തു വന്നതിന് തൊട്ടുപിന്നാലെ വന്ന വാർത്ത ” നിയമസഭാ നടപടികൾ വെട്ടിച്ചുരുക്കി ” എന്നാണ് !
കാര്യോപദേശക സമിതി തീരുമാനമെടുത്തത്രെ…
ഇതിലും മികച്ച ” സഹകരണാത്മക പ്രതിപക്ഷം ” എവിടെയുണ്ടാവും ?
പാർലമെൻ്റിൽ സ്വയം പരിഹാസ്യരായി ” അദാനി അദാനി ” വിളിക്കുന്ന രാഹുൽ ഗാന്ധിയുടെ പാർട്ടിക്ക് നിയമസഭയിൽ “കർത്ത ,കർത്ത ” എന്ന് വിളിക്കാൻ നാവുപൊന്താത്തതെന്ത് ?
മകളുടെ കള്ളപ്പണ ഇടപാടിനെക്കുറിച്ച് നിയമസഭയിൽ മറുപടി പറയിക്കാതെ പിണറായിയെ സതീശൻ രക്ഷിക്കുന്നതെന്തിനാണ് ?
ആദായനികുതി വകുപ്പിൻ്റെ കണ്ടെത്തലുകൾ പൂർണമായി പുറത്ത് വന്നാൽ പ്രതിപക്ഷവും തലയിൽ മുണ്ടിടേണ്ടി വരുമെന്നതിനാലാണോ ?
https://m.facebook.com/story.php?story_fbid=pfbid02S249QKiBQXjbAb8hHe91Um11Wxb7mQYRgNTcTQ72c2Catzfsv5aDN8TadhJjvVetl&id=100043909310421&sfnsn=wiwspwa&mibextid=6aamW6