പല കാരണങ്ങളുടെ പേരിലും ദില്ലിയും ദില്ലിയിലെ റോഡുകളും വാർത്തകളിൽ ഇടം നേടാറുണ്ട്. അതിപ്പോൾ ട്രാഫിക്കിന്റെ പേരിലാകാം, ഡ്രൈവർമാരുടെ അക്ഷമയുടെ പേരിലാകാം. അങ്ങനെ പലതിന്റെ പേരിലും. എന്നാൽ, ഇപ്പോൾ ദില്ലിയിൽ നിന്നുമുള്ള ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. വളരെയേറെ അസ്വസ്ഥത തോന്നിക്കുന്നതാണ് വീഡിയോ എന്ന് പറയാതിരിക്കാൻ യാതൊരു നിർവാഹവുമില്ല. ഒരു സ്ത്രീ ഒരു ജോലിയിലുള്ള പോലീസുകാരനെ അക്രമിക്കുന്നതാണ് വീഡിയോയിൽ കാണുന്നത്. യുവതി പോലീസുകാരന്റെ മുഖത്ത് അടിക്കുന്നതും പിടിച്ച് തള്ളുന്നതും ഒക്കെ വീഡിയോയിൽ കാണാം. എന്തിനാണ് യുവതി പൊലീസുകാരനെ ആക്രമിച്ചിരിക്കുന്നത് എന്ന കാര്യം മാത്രം ഇതുവരെയും വ്യക്തമായിട്ടില്ല.
വീഡിയോയിൽ സ്ത്രീ പോലീസുകാരനോട് ദേഷ്യപ്പെടുന്നതും തല്ലുന്നതുമാണ് ആദ്യം കാണുന്നത്. പിന്നെയും പിന്നെയും സ്ത്രീ പോലീസുകാരന്റെ അടുത്തേക്ക് പോവുകയും അക്രമിക്കുകയും ചെയ്യുന്നു. ഇത് ശ്രദ്ധയിൽ പെട്ടവർ അവരെ പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നു. അവരതിന് തയ്യാറാവുന്നില്ല. പിന്നെയും, കൂടുതൽ ആളുകൾ ഇവരുടെ അടുത്തേക്ക് എത്തുകയും അക്രമത്തിൽ നിന്നും സ്ത്രീയെ പിന്തിരിപ്പിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. എന്നാൽ, അതിനൊന്നും അവരെ പിന്തിരിപ്പിക്കാൻ സാധിക്കുന്നില്ല. പിന്നെയും പിന്നെയും ദേഷ്യത്തോടെ അവർ പോലീസുകാരനെ അക്രമിക്കുകയാണ്.
‘Ghar Ke Kalesh’ എന്ന അക്കൗണ്ടിൽ നിന്നുമാണ് വീഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. വളരെ പെട്ടെന്ന് തന്നെ അനേകം പേരാണ് വീഡിയോ കണ്ടിരിക്കുന്നത്. സ്ത്രീ ചെയ്തത് വളരെ ക്രൂരതയാണ് എന്നും അതിന് തക്കതായ ശിക്ഷ തന്നെ അവർക്ക് നൽകണം എന്നുമാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്. ഇന്ത്യയിൽ ഒരു പോലീസുകാരനെ അക്രമിക്കുന്നത് നിയമപ്രകാരം കുറ്റമാണ്. പ്രത്യേകിച്ചും തന്റെ ജോലി നിർവഹിക്കുന്നതിനിടയിലാണ് പോലീസുകാരനെങ്കിൽ.
Kalesh b/w A Woman and on-Duty Police officer on Roadpic.twitter.com/lMIaX3eSk6
— Ghar Ke Kalesh (@gharkekalesh) August 8, 2023