ഗുവാഹത്തി: അസമിൽ 18 ബിജെപി നേതാക്കൾ പാർട്ടിവിട്ട് കോൺഗ്രസിൽ ചേർന്നു. ഗുവാഹത്തിയിലെ പാർട്ടി ആസ്ഥാനത്തുവെച്ച് അസം പ്രദേശ് കോൺഗ്രസ് കമ്മിറ്റി (എ.പി.സി.സി) ഭൂപൻ കുമാർ ബോറ, പ്രദ്യുത് ബൊർദോലോയ് എം.പി, കോൺഗ്രസ് നിയമസഭ കക്ഷി നേതാവ് ദേബബ്രത സൈകിയ എന്നിവരുടെ സാന്നിധ്യത്തിലാണ് ബി.ജെ.പി നേതാക്കൾ പാർട്ടി അംഗത്വം സ്വീകരിച്ചത്.
യുവാക്കളടക്കം സംസ്ഥാനത്തെ ജനങ്ങൾ ബി.ജെ.പി സർക്കാറിന്‍റെ പ്രവർത്തനത്തിൽ തൃപ്തരല്ലെന്ന് ഭൂപൻ കുമാർ ബോറ പറഞ്ഞു. അസമിലെ കോളജുകളിലും സർവകലാശാലകളിലും നടന്ന തെരഞ്ഞെടുപ്പുകളിൽ നാഷണൽ സ്റ്റുഡന്‍റ്സ് യൂണിയൻ ഓഫ് ഇന്ത്യ (എൻ.എസ്.യു.ഐ) സ്ഥാനാർഥികൾ മികച്ച വിജയം നേടിയതായും ഭൂപൻ കുമാർ വ്യക്തമാക്കി.












