കൊച്ചി: വിദേശത്തേക്ക് കടത്താൻ ശ്രമിച്ച 75 ലക്ഷം രൂപയുടെ വിദേശ കറൻസി നെടുമ്പാശേരി വിമാനത്താവളത്തിൽ കസ്റ്റംസ് പിടികൂടി. സ്പൈസ്ജെറ്റ് വിമാനത്തിൽ ദുബായിലേക്ക് പോകാനെത്തിയ പാലക്കാട് സ്വദേശി ഹസ്സൻ അബ്ദുല്ലയിൽ നിന്നാണ് കറൻസി പിടികൂടിയത്. വിവിധ രാജ്യങ്ങളുടെ ഡോളർ, ദിനാർ, റിയാൽ തുടങ്ങിയ കറൻസികളാണ് ഇയാളുടെ കൈവശമുണ്ടായിരുന്നത്. ഹാൻഡ് ബാഗിലും ചെക്ക്–ഇൻ ബാഗിലുമായാണ് ഇയാൾ കറൻസികൾ കടത്താൻ ശ്രമിച്ചത്.