കൊച്ചി : പുതുപ്പള്ളിയിൽ ബിജെപി സ്ഥാനാർത്ഥിക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങുമെന്ന് എകെ ആന്റണിയുടെ മകനും ബിജെപി ദേശീയ സെക്രട്ടറിയുമായ അനിൽ ആൻ്റണി. പുതുപ്പള്ളി ബിജെപി സ്ഥാനാർത്ഥി പ്രഖ്യാപനം കോർകമ്മിറ്റിക്ക് ശേഷം ഉണ്ടാകുമെന്നും ബിജെപിക്ക് വേണ്ടി പ്രചരണത്തിന് താനും ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. അനിൽ ആന്റണി പുതുപ്പള്ളിയിൽ സ്ഥാനാർത്ഥിയാകുമെന്ന രീതിയിൽ വലിയ രീതിയിൽ പ്രചാരണമുണ്ടായിരുന്നു. എന്നാൽ അതെല്ലാം ഊഹാപോഹങ്ങൾ മാത്രമാണെന്നായിരുന്നു അനിലിന്റെ പ്രതികരണം. ആര് സ്ഥാനാർത്ഥിയാകണമെന്നതടക്കം എല്ലാം പാർട്ടി തീരുമാനിക്കുമെന്നും അനിൽ വ്യക്തമാക്കി.