ആലപ്പുഴ: നെഹ്‌റു ട്രോഫി വള്ളംകളിയുടെ ഫൈനല്‍ മത്സരങ്ങള്‍ക്ക് ഇനി മിനിറ്റുകള്‍ ബാക്കി. ഹീറ്റ്‌സ് മത്സരങ്ങള്‍ പൂര്‍ത്തിയായി. ഹീറ്റ്‌സില്‍ മികച്ച വിജയം കുറിച്ച് പി ബി സിയുടെ വീയപുരം ചുണ്ടന്‍ ഒന്നാമത് (4.18) മിനിറ്റ്. യുബിസി-നടുഭാഗം ചുണ്ടന്‍ രണ്ടാമത്(4.24 മിനിറ്റ്) ചമ്പക്കുളം ചുണ്ടന്‍ മൂന്നാമത്(4.26) മിനിറ്റ്. കേരള പൊലീസ് മഹാദേവികാട് കാട്ടില്‍ തെക്കെതില്‍ നാലാമത്( 4.27) മിനിറ്റ് എന്നീ ചുണ്ടന്‍ വള്ളങ്ങളാണ് ഫൈനലിലേക്ക് യോഗ്യത നേടിയത്.
ആദ്യ ഹീറ്റ്‌സില്‍ വീയപുരം ചുണ്ടന്‍ (പിബിസി പള്ളാത്തുരുത്തി ബോട്ട് ക്ലബ്) ഒന്നാമതെത്തി. രണ്ടാം ഹീറ്റ്‌സില്‍ നടുഭാഗം ചുണ്ടന്‍ (യുബിസി കൈനകരി), മൂന്നാം ഹീറ്റ്‌സില്‍ കാട്ടില്‍ തെക്കേതില്‍, (കെപിബിസി കേരള) നാലാം ഹീറ്റ്‌സില്‍ തലവടി (ടിബിസി തലവടി), അഞ്ചാം ഹീറ്റ്‌സില്‍ നിരണം എന്‍സിഡിസി എന്നിവരാണ് ഒന്നാമതെത്തിയത്. ഇവരില്‍ ഏറ്റവും മികച്ച സമയത്തോടെ ഫിനിഷ് ചെയ്ത ആദ്യ നാല് ചുണ്ടന്‍വള്ളങ്ങളാണ് ഫൈനലില്‍ മത്സരിക്കുക. അഞ്ചാമതായ നിരണം എന്‍സിഡിസി പുറത്തായി. പത്തൊന്‍പത് ചുണ്ടന്‍ വള്ളങ്ങള്‍ ഉള്‍പ്പെടെ 72 കളിവള്ളങ്ങളാണ് ഇത്തവണ നെഹ്‌റു ട്രോഫി ജലമേളയില്‍ പങ്കെടുക്കുന്നത്.